0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 434.5K

ഒരു ചെറിയ വസ്ത്രവും ധരിച്ചു നിൽക്കുന്ന ഈ സ്ത്രീ തന്നെയാണെന്ന് അവന്റെ മനസ്സ് അംഗീകരിക്കാൻ തയ്യാറായില്ല.

യൂസഫ് പോക്കറ്റിൽ നിന്ന് ഒരു ഫയൽ പുറത്തെടുത്ത് സ്റ്റിഫിയയുടെ കൈയിലേക്ക് നൽകി.

അവൾ അത് നിശ്ശബ്ദമായി വാങ്ങിയശേഷം

യൂസഫ് രണ്ടടി പിന്നിലേക്ക് മാറി നിന്നു.

മുറിയിലാകെ വീണ്ടും നിശ്ശബ്ദത പടർന്നു.

ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് സ്റ്റിഫിയ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"ചേട്ടായി... എനിക്ക് അറിയാം ഇപ്പോൾ ചേട്ടായി എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന്. ആ വിഷമം കണ്ടിട്ട് എനിക്കും വേദനയുണ്ട്. പക്ഷേ ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങാൻ എനിക്ക് കഴിയില്ല."

അവൾ ഒരു നിമിഷം നിർത്തി.

"ചേട്ടായിക്ക് ഓർമ്മയുണ്ടല്ലോ... ഞാൻ എത്രയോ കാര്യങ്ങൾ സഹിച്ചത്. ഒരു ദിവസം എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. എനിക്കും ഒരു കുടുംബം വേണം... ഒരു കുഞ്ഞിനെ ചേർത്തുപിടിക്കണം... സാധാരണ ഒരു സ്ത്രീയുടെ സ്വപ്നങ്ങൾ മാത്രമായിരുന്നു അത് പക്ഷെ ചേട്ടായി അതൊന്നും കണ്ടില്ല."

അവളുടെ ശബ്ദം ചെറുതായി വിറച്ചു.

"പക്ഷേ മദ്യവും ദേഷ്യവും മാത്രം നിറഞ്ഞ ജീവിതത്തിൽ എനിക്ക് ആ സ്വപ്നങ്ങൾ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കാനും എന്നെ സ്നേഹിക്കാനും ആരും ഉണ്ടായിരുന്നില്ല."

ഒരു നിമിഷം പിറകിൽ നിൽക്കുന്ന യൂസഫിനെ നോക്കിയ ശേഷം അവൾ വീണ്ടും മനുവിനെ നോക്കി.

"ഇപ്പോൾ എന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് പോയിരിക്കുന്നു. അതുകൊണ്ട്... നിയമപരമായി നമുക്ക് വേർപിരിയുന്നതാണ് നല്ലത് ചേട്ടായിക്ക് ഇത് വളരെ വിഷമം ഉണ്ടാകുമെന്ന് എനിക്കറിയാം പക്ഷെ എനിക്ക് ഇനി വേറെ മാർഗങ്ങൾ ഇല്ല."

അത്രയും പറഞ്ഞപ്പോൾ യൂസഫ് അവളുടെ അടുത്തേക്ക് നടന്നു.

"മതി സ്റ്റിഫിയ... ബാക്കി ഞാൻ സംസാരിക്കാം.

💬 Comments

View all comments