Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]
സ്റ്റിഫിയ നിശ്ശബ്ദമായി കേട്ടുനിന്നു.
"ജോലി കിട്ടിക്കഴിഞ്ഞാൽ നിനക്ക് പകുതി ആശ്വാസമാകും. വീട്ടിലെ ചെലവെങ്കിലും കുറച്ചുകൂടി ഭംഗിയായി നടത്താൻ പറ്റും."
ഒരു നിമിഷം നിർത്തിയ ശേഷം ഹംസ വീണ്ടും പറഞ്ഞു.
"പറ്റുമെങ്കിൽ നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും സാറിനോട് തുറന്ന് സംസാരിക്കണം. ഇങ്ങനെയുള്ള കുടുംബപ്രശ്നങ്ങളിൽ ഇടപെട്ട് സഹായിക്കാൻ മടിയില്ലാത്ത ആളാണ് അദ്ദേഹം. വേണ്ടിവന്നാൽ നിയമപരമായും അല്ലാതെയും കഴിയുന്ന സഹായം ചെയ്യാൻ സാർ ശ്രമിക്കും."
ആ വാക്കുകൾ കേട്ടപ്പോൾ സ്റ്റിഫിയയുടെ മനസ്സിൽ ആദ്യമായി ഒരു ചെറിയ പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം, തന്റെ ജീവിതത്തിന് ഒരു മാറ്റം വന്നേക്കാമെന്ന ചിന്ത അവളുടെ ഉള്ളിൽ മെല്ലെ മുളച്ചുതുടങ്ങി.
ഇത്രയും പറഞ്ഞശേഷം ഹംസ അവിടെനിന്നും ഇറങ്ങി.
സ്റ്റിഫിയ മറ്റൊരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ടെങ്കിലും അവിടെനിന്നു കിട്ടുന്ന ശബളം വളരെകുറവായിരുന്നു അത് മാത്രമല്ല നല്ല കഷ്ടപ്പാട് നിറഞ്ഞ ജോലിയുമായിരുന്നു. അതുകൊണ്ട് തന്നെ ഹംസ ഇ പറഞ്ഞ ജോലി ഒന്ന് ശ്രെമിച്ചു നോക്കാൻ സ്റ്റിഫിയ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ പതിവുപോലെ മനു വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഹംസ വീണ്ടും സ്റ്റിഫിയയെ കാണാനെത്തി. മറ്റൊന്നിനുമല്ല അവളെ യുസഫ് സാറിന്റെ വീട്ടിലേക്ക് കൊണ്ടുച്ചെല്ലാനായിരുന്നു.
ഹംസ സ്റ്റിഫിയയോട് പറഞ്ഞു.
"നീ പെട്ടെന്ന് റെഡിയാകൂ. യൂസഫ് സാറിന് നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ നിനക്കും ആ വീടും പരിസരവും കണ്ടുനോക്കാമല്ലോ. ജോലിയെക്കുറിച്ച് നേരിട്ട് സംസാരിക്കാനും അത് നല്ല അവസരമാണ്."
അത് കേട്ടതും സ്റ്റിഫിയ വേഗം കുളിച്ച് ഒരുങ്ങാൻ പോയി. ധരിക്കാൻ നല്ലൊരു വസ്ത്രമെങ്കിലും ഉണ്ടോ എന്ന പ്രതീക്ഷയിൽ അവൾ അലമാരി തുറന്ന് തിരഞ്ഞു.
💬 Comments
View all comments