Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]
ഒരു ഓട്ടോയിൽ കയറ്റി.
സ്വന്തം ഭാര്യയെക്കുറിച്ച് അപവാദം പറഞ്ഞ ഒരാളോട് നേരിട്ട് ചോദ്യം ചെയ്യാനുള്ള ധൈര്യം പോലും അപ്പോഴേക്കും മനുവിന് നഷ്ടമായിരുന്നു.
വഴിമധ്യേ ഹംസ തന്റെ വീടിന്റെ മുന്നിൽ ഇറങ്ങി.
"ബാലാ... മനുവിനെ വീട്ടിൽ കൊണ്ടുപോയി വിട്ടേക്ക്."
അതും പറഞ്ഞ് ഹംസ അവിടെ ഇറങ്ങി.
ബാലൻ മനുവിനെയും കൊണ്ട് ഓട്ടോയിൽ അവന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു. മനുവിനെ ഓട്ടോയിൽ നിന്ന് ഇറക്കി വരാന്തയിൽ കിടത്തിയ ശേഷം ബാലൻ അവിടെ നിന്ന് മടങ്ങി.
അതേസമയം ഹംസ യൂസഫിനെ ഫോണിൽ വിളിച്ചു.
"സാർ പറഞ്ഞതുപോലെ എല്ലാം ചെയ്തിട്ടുണ്ട്."
യൂസഫിന്റെ ചുണ്ടിൽ ഒരു ചെറുചിരി വിരിഞ്ഞു.
"ഹ്മ്മ്... ഗുഡ്. ഇനി ബാക്കി ഞാൻ നോക്കിക്കൊള്ളാം."
ഫോൺ കട്ട് ചെയ്ത ശേഷം അയാൾ അകത്തേക്ക് നടന്നു.
ഇതൊന്നും അറിയാതെ സ്റ്റിഫിയ യൂസഫിന്റെ വീട്ടിലെ അടുക്കളയിൽ ജോലിത്തിരക്കിലായിരുന്നു.
അടുക്കളയിലേക്ക് ചെന്ന യൂസഫ് അവളെ നോക്കി പറഞ്ഞു.
"സ്റ്റിഫിയ... ജോലി കഴിഞ്ഞെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ. ബാക്കി ഞാൻ നോക്കിക്കൊള്ളാം. സമയം ആറാകാറായില്ലേ. മനുവിന് ഇന്ന് ഉച്ചയ്ക്കാണ് ജാമ്യം കിട്ടിയതെന്ന് ഹംസ പറഞ്ഞിരുന്നു. ഇപ്പോൾ അവൻ നിന്നെയും കാത്തിരിക്കുകയായിരിക്കും."
അത് കേട്ടതും സ്റ്റിഫിയയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു.
"ശരി സാർ."
എന്ന് പറഞ്ഞ് അവൾ വേഗത്തിൽ വീട്ടിലേക്ക് നടന്നു.
എന്നാൽ വീട്ടിലെത്തിയപ്പോൾ അവളെ കാത്തിരുന്നത് മറ്റൊരു കാഴ്ചയായിരുന്നു.
വരാന്തയിൽ മദ്യലഹരിയിൽ ബോധമില്ലാതെ കിടക്കുന്ന മനുവിനെ കണ്ട നിമിഷം, അവളുടെ മനസ്സിൽ നിറഞ്ഞിരുന്ന സന്തോഷം തകർന്നുവീണു.
അതിന് പകരം നിരാശയും ദേഷ്യവും മാത്രം ബാക്കിയായി.
അവൾ പതിയെ വീടിനകത്തേക്ക് കയറി, സങ്കടത്തോടെ ഹാളിലെ സോഫയിൽ ഇരുന്നു.
💬 Comments
View all comments