0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.4K

ചികിത്സയ്ക്കൊടുവിൽ മനുവിന്റെ ശരീരത്തിലെ പരിക്കുകൾ മിക്കതും പൂർണമായി ഭേദമായി.

ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള വിശ്രമവും ചികിത്സയും പൂർത്തിയാക്കിയ ശേഷം, ഒടുവിൽ അവർ യുസഫിന്റെ വീട്ടിൽ നിന്നും അവരുടെ വീട്ടിലേക്ക് മടങ്ങി.

പക്ഷേ ആ വീട്ടിലേക്ക് തിരികെ കയറുമ്പോൾ അവർ പഴയ ആളുകളായിരുന്നില്ല മനുവിന്റെ ശരീരത്തിലെ മുറിവുകൾ ഉണങ്ങിയിരുന്നു...

എന്നാൽ സ്റ്റിഫിയയുടെ മനസ്സിൽ ഉണ്ടായ മാറ്റം അപ്പോഴേക്കും ശാശ്വതമായിക്കഴിഞ്ഞിരുന്നു.

സ്റ്റിഫിയയിലെ മാറ്റങ്ങൾ മനു മനസിലാക്കിയിരുന്നു പക്ഷെ അവന് അത് ചോദിക്കാനുള്ള ധൈര്യം ഇതിനകം തന്നെ നഷ്ട്ടമായിരുന്നു.

സ്റ്റിഫിയ യുസഫിന്റെ വീട്ടിൽ ജോലിക്ക് പോകുമ്പോൾ കൂടുതൽ ഒരുങ്ങാൻ തുടങ്ങി ഇതെല്ലാം മനു ശ്രെദ്ധിക്കുന്നത് അവൾക്കും മനസിലായി.

അങ്ങനെ ഒരു രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ.

"മനു... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്." സ്റ്റിഫിയ പറഞ്ഞു.

മനു ഭക്ഷണം നിർത്തി അവളെ നോക്കി.

"പറ."

"ഇനി നമ്മൾ ഇങ്ങനെ ജീവിച്ചിട്ട് എന്താ കാര്യം? നമുക്ക് പഴയ ജീവിതത്തിലേക്ക് ഒരിക്കലും തിരികെ പോകാൻ കഴിയില്ല."

ആ വാക്കുകൾ മനുവിന്റെ നെഞ്ചിൽ ഒരു ഭാരമായി പതിഞ്ഞു.

"നീ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?"

സ്റ്റിഫിയ ദീർഘനിശ്വാസം വിട്ടു.

"യുസഫ് സാർ ഇല്ലായിരുന്നെങ്കിൽ... ഇന്ന് നമ്മൾ രണ്ടുപേരും ജീവനോടെ പോലും ഉണ്ടാകുമായിരുന്നില്ല. ചികിത്സയ്ക്കും... കടങ്ങൾ തീർക്കാനും... താമസിക്കാനുമെല്ലാം സഹായിച്ചത് അദ്ദേഹം തന്നെയാണ്."

മനു ഒന്നും മിണ്ടിയില്ല.

"ഞാൻ ദിവസവും അവിടെ ജോലിക്ക് പോകുമ്പോൾ... അദ്ദേഹം നമ്മളെ സ്വന്തം കുടുംബത്തെപ്പോലെയാണ് നോക്കുന്നത്."

അൽപനേരം നിശ്ശബ്ദതക്ക് ശേഷം സ്റ്റിഫിയ മെല്ലെ പറഞ്ഞു.

"മനു... എനിക്ക് ഇപ്പോൾ നിന്നോട് പഴയതുപോലുള്ള ഒരു ബന്ധം തോന്നുന്നില്ല."

ആ വാക്കുകൾ കേട്ടതും മനുവിന്റെ നെഞ്ച് പിടഞ്ഞു.

💬 Comments

View all comments