പൊന്നിൽ വിളഞ്ഞ പെണ്ണ് 3 [ഏകൻ]
ചെയ്യാനാ ആ പെണ്ണോട് അങ്ങനെയൊക്കെ പറഞ്ഞത്. അവനെ പിടിച്ച് രണ്ട് പൊട്ടിച്ചത്. "
"അപ്പോൾ കേസ് വരുമ്പോൾ അവർ കോടതിയിൽ പറയില്ലേ. അവന്റെ കയ്യിൽ സാധനം കൊടുത്തു വിട്ടന്ന്.?"
" അതൊന്നും ഓർത്തു താൻ പേടിക്കേണ്ട. ഇനിയെങ്കിലും അവൻ ഇതുപോലുള്ള കാര്യങ്ങളിൽ പെടേണ്ട നോക്കിയാൽ മതി. അവർ ഏൽപ്പിച്ച പൊതി . അവൻ നേരിട്ട് ഇവിടെ എത്തിച്ചതാണ്. അങ്ങനെ അവൻ ചെയ്തത് കൊണ്ടാണ് അവരെ പിടിക്കാൻ പറ്റിയത്. എന്ന് കേസുമാറ്റും. അവൻ വെറും മാപ്പ് സാക്ഷിയാകും. അത് അവന്മാരും സമ്മതിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവന്റെ കയ്യിൽ മയക്കുമരുന്ന് കൊടുത്തതിന് അവന്മാരുടെ പേരിൽ വേറെ കേസ് വരും. അതുകൊണ്ടാണ് അവന്മാർ അത് സമ്മതിച്ചത്. "
" ഇപ്പോൾ ആയാലും അങ്ങനെ വരില്ലേ...? "
" ഇല്ല. ഇപ്പോൾ ആയാൽ അങ്ങനെ വരില്ല. എടോ അത് വെറും മൈദ പൊടിയാണ്. അത് മയക്കുമരുന്ന് ഒന്നുമല്ല. അവന്മാരെ ആരോ പറ്റിച്ചതാ. ഇതും കൊണ്ട് കോടതിയിൽ പോയാൽ ഞങ്ങൾ നാറും. എങ്കിലും അവന്മാരെ ഒന്നു പിടിച്ചു കുടഞ്ഞില്ലെങ്കിൽ. നാളെ അവർ ഇതിലും വലിയ പൊടി കടത്തും. പക്ഷേ ഒരു കാര്യം. ഇതിപ്പോൾ അവർ ആരും അറിയേണ്ട. ഇതൊക്കെ നിന്റെ മനസ്സിൽ മാത്രം ഉണ്ടായാൽ മതി. ശരി വേഗം വിട്ടോ.
ആ പിന്നെ ഒരു കാര്യം കൂടെ. ഇവിടെ സംസാരിച്ച കാര്യം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി.
അവർ ഒരിക്കലും അറിയരുത്. അവരുടെ മുന്നിൽ പത്തു മുപ്പത് ലക്ഷം ഇവിടെ കൊടുത്ത ശേഷം താൻ അവനെ രക്ഷിച്ചു എന്ന് മതി. അല്ലെങ്കിൽ അവർ വീണ്ടും ഈ പണിയും കൊണ്ട് ഇറങ്ങും. അത് ഞങ്ങൾക്കും നിനക്കും ഒരുപോലെ പണിയാകും. നീ അവനെ ഒന്ന് എപ്പോഴും പേടിപ്പിച്ചു നിർത്തിയേക്ക്. ഇനി ഇമ്മാതിരി പരിപാടിക്ക് ഇറങ്ങാതിരിക്കാൻ "
ജോയലിന്റെ ചിന്തകൾ മുറിച്ചുകൊണ്ട് റസിയ ജോയലിന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ജോയൽ ചിരിച്ചുകൊണ്ട് റസിയയോട് ചോദിച്ചു.
" എടി പെണ്ണേ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നുമോ..? "
" ഇല്ല ഒരിക്കലുമില്ല. ഒന്നുമല്ലാത്ത എനിക്ക് എന്റെ ഇച്ചായൻ ഇത്രയും സ്നേഹം തന്നില്ലേ..? എന്നെ രക്ഷിച്ചില്ലേ,..?
എന്നോട് ഇച്ചായാന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞില്ലേ..? എന്നെ ഊട്ടിയില്ലേ ? എന്റെ വയറിന്റെയും മനസ്സിന്റെയും വിശപ്പു മാറ്റിയില്ലേ.. ഇനി ഞാൻ എങ്ങനെയാ എന്റെ ഇച്ചായനട് ദേഷ്യപ്പെടുക. അല്ലെങ്കിലും ഞാൻ എന്തിനാ എന്റെ ഇച്ചായനോട് ദേഷ്യപ്പെടുന്നത്. ഇല്ല ഒരിക്കലും ഇല്ല . എന്നെ കൊന്നാൽ പോലും ഞാൻ എന്റെ ഇച്ചായനോട് ദേഷ്യം കാണിക്കില്ല."
ജോർജ് സാറുമായി സംസാരിച്ചത് മുഴുവൻ ജോയൽ റസിയയോട് പറഞ്ഞു . എന്നിട്ട് വീണ്ടും പറഞ്ഞു.
" അതുകൊണ്ടാ ഞാൻ ആദ്യം നിന്നോട് പോയി സന്തോഷമായി ജീവിച്ചു കൊള്ളാൻ പറഞ്ഞത് . പക്ഷേ ഇവന്റെ കൂടെ നിനക്ക് സന്തോഷമായി ജീവിക്കാൻ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. ഇവൻ നിന്നെ ആർക്കെങ്കിലും പിടിച്ചുകൊടുത്തേക്കും എന്നെനിക്ക് തോന്നി. ചിലപ്പോൾ മറ്റവന്മാർ പുറത്തിറങ്ങിയാൽ അവർ നിന്നെ ഉപദ്രവിച്ചേക്കും.
. അതാണ്
💬 Comments
View all comments