0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]

Author : VaSco Read All Parts 3656

ഷെൽഫിലിൽ നിന്നും കുറച്ചു ബനിയനും ഷോട്സുകളും പാന്റുകളും ഒന്ന് രണ്ടു നൈറ്റ് ഗൗണും എടുത്തു ബെഡിൽ ഇട്ടു കൊടുത്തു. എന്നിട്ട് വാതിൽ ചാരി പുറത്തേക്ക് പോയി.

റസിയ ആ വാതിലിന്റെ അടുത്തേക്ക് പോയി . വാതിൽ പൂട്ടി തിരിച്ചു ബെഡിൽ വന്നു കിടന്നു കരഞ്ഞു. കുറച്ചു സമയം കരഞ്ഞുകൊണ്ട് അങ്ങനെ കിടന്ന ശേഷം എഴുനേറ്റ് ജോയൽ അവിടെ എടുത്ത് ഇട്ടതിൽ നിന്നും ഒരു ടീ ഷർട്ടും ഒരു ബനിയൻ ടൈപ്പ് തുണിയുടെ പാന്റും എടുത്ത് ബാത്‌റൂമിലേക്ക് പോയി . ഫ്രഷ് ആയി വന്നു. അതിന് ശേഷം ഒരു ഗൗണും എടുത്ത് ഉടുത്തു.. അടുക്കളയിലേക്ക് പോയി.

കുളിച്ചു വേഷം മാറി വന്ന റസിയയെ കണ്ട് ജോയൽ പറഞ്ഞു.

"ഇപ്പോൾ ഈ മൊഞ്ചത്തി ഉഷാർ ആയല്ലോ..? എന്തായാലും ഈ ഗൗൺ ഈ മൊഞ്ചത്തിക്ക് നന്നായി ചേരുന്നുണ്ട്. വാ വന്ന് ഇവിടെ ഇരിക്ക്. എന്നിട്ട് കഴിക്കാം.."

അവിടെയുള്ള ഡൈനിങ് ടേബിളിന്റെ കേസേരയിൽ ചൂണ്ടി കാണിച്ചുകൊണ്ട് ജോയൽ പറഞ്ഞു.

റസിയ അവിടെ നിന്ന് പരുങ്ങികളിച്ചപ്പോൾ ജോയൽ അവളുടെ കൈ പിടിച്ചു അവിടെ കസേരയിൽ ഇരുത്തി. എന്നിട്ട് അവളുടെ മുന്നിൽ ഒരു പ്ലേറ്റിൽ ചപ്പാത്തിയും ചിക്കൻ കറിയും എടുത്തുകൊടുത്തു.

"ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല കേട്ടോ.? ഇവിടെ അടുത്തുള്ള ഒരു കടയിൽ നിന്നും വാങ്ങിയതാ. " ജോയൽ പറഞ്ഞു.

" എനിക്ക് ഇതൊന്നും വേണ്ട. എനിക്ക് ഒന്നും വേണമെന്നില്ല. എനിക്ക് കുറച്ച് സമയം ഒന്ന് കിടന്നാൽ മതി. " റസിയ പറഞ്ഞു

"കിടന്നോ! ഇതും കഴിച്ചു പോയി കിടന്നു നന്നായി ഉറങ്ങിക്കോ. നമുക്ക് നാളെ രാവിലെ തന്നെ സ്റ്റേഷനിൽ പോകാം. എവിടെ വേണ്ട കാര്യങ്ങൾ എല്ലാം ശരിയാക്കിയിട്ടുണ്ട്. അതൊന്നും ഓർത്തു ഈ മൊഞ്ചത്തി പേടിക്കേണ്ട. ഇപ്പോൾ നന്നായി ഒന്ന് ഉറങ്ങാൻ നോക്ക്. "

അവൾ മെല്ലെ ചപ്പാത്തി എടുത്ത് കഴിക്കാൻ തുടങ്ങി. അവളുടെ അടുത്ത് തന്നെ ജോയലും ഇരുന്നു ചപ്പാത്തി കഴിച്ചു.

കഴിച്ചു കഴിഞ്ഞശേഷം ജോയൽ ടി വി ഓൺ ചെയ്തു അവിടെ സോഫയിൽ പോയിരുന്നു.

അപ്പോഴേക്കും പാത്രങ്ങൾ എല്ലാം കഴുകിവച്ച് റസിയയും അവിടേക്ക് വന്നു. എന്നിട്ട്

💬 Comments

View all comments