0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 3 [ഏകൻ]

Author : VaSco Read All Parts 2.4K

കാര്യം പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നുമോ..? "

" ഇല്ല ഒരിക്കലുമില്ല. ഒന്നുമല്ലാത്ത എനിക്ക് എന്റെ ഇച്ചായൻ ഇത്രയും സ്നേഹം തന്നില്ലേ..? എന്നെ രക്ഷിച്ചില്ലേ,..?

എന്നോട് ഇച്ചായാന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞില്ലേ..? എന്നെ ഊട്ടിയില്ലേ ? എന്റെ വയറിന്റെയും മനസ്സിന്റെയും വിശപ്പു മാറ്റിയില്ലേ.. ഇനി ഞാൻ എങ്ങനെയാ എന്റെ ഇച്ചായനട് ദേഷ്യപ്പെടുക. അല്ലെങ്കിലും ഞാൻ എന്തിനാ എന്റെ ഇച്ചായനോട് ദേഷ്യപ്പെടുന്നത്. ഇല്ല ഒരിക്കലും ഇല്ല . എന്നെ കൊന്നാൽ പോലും ഞാൻ എന്റെ ഇച്ചായനോട് ദേഷ്യം കാണിക്കില്ല."

ജോർജ് സാറുമായി സംസാരിച്ചത് മുഴുവൻ ജോയൽ റസിയയോട് പറഞ്ഞു . എന്നിട്ട് വീണ്ടും പറഞ്ഞു.

" അതുകൊണ്ടാ ഞാൻ ആദ്യം നിന്നോട് പോയി സന്തോഷമായി ജീവിച്ചു കൊള്ളാൻ പറഞ്ഞത് . പക്ഷേ ഇവന്റെ കൂടെ നിനക്ക് സന്തോഷമായി ജീവിക്കാൻ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. ഇവൻ നിന്നെ ആർക്കെങ്കിലും പിടിച്ചുകൊടുത്തേക്കും എന്നെനിക്ക് തോന്നി. ചിലപ്പോൾ മറ്റവന്മാർ പുറത്തിറങ്ങിയാൽ അവർ നിന്നെ ഉപദ്രവിച്ചേക്കും.

. അതാണ് ഞാൻ നിന്നെ വീണ്ടും ഇങ്ങോട്ട് കൊണ്ടുവന്നത് . ഇനി പറ ഞാൻ നിന്നെ ചതിച്ചു എന്ന് നിനക്ക് ഇപ്പോൾ തോന്നുന്നുണ്ടോ..? "

റസിയ എല്ലാം കേട്ട ശേഷം ജോലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു . ജോയലിന്റെ മാറിൽ കിടന്നു പറഞ്ഞു.

"ഇല്ല ഇച്ചായാ. ഇച്ചായൻ എന്നെ രക്ഷിക്കുകയാ ചെയ്തത്. നരകത്തിൽ നിന്നും സ്വർഗത്തിലേക്ക് എന്നെ രക്ഷിച്ചു കൊണ്ടുവന്നത് എന്റെ ഇച്ചായൻ ആണ്. "

ജോയൽ അവളെ കെട്ടിപിടിച്ചു അവളുടെ പുറത്ത് കൂടെ തഴുകികൊണ്ട് ചോദിച്ചു.

" ഇല്ല! ഇനി നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല. നിനക്ക്

💬 Comments

View all comments