Chapter Title : പൊന്നങ്കിൾ [Panineer]
ഈ മാസത്തെ ഷെഡ്യൂൾ തുടങ്ങാൻ ടൈം ആയി. നാളെ പോകുമെന്ന്.
ചിന്നുവിൻ്റെ കാര്യം എന്നോട് ശ്രദ്ധിക്കാൻ പറഞ്ഞു.
ഞാൻ സമ്മതിച്ചു.
പിറ്റേന്ന് കാലത്ത് ആൻ്റി പോവുകയും ചെയ്തു.
അതിന് ശേഷം വീട്ടു ഭരണം ഞാനും അങ്കിളും കൂടെ നടത്തി.
രാവിലെ ആറ് മണിക്ക് ഞാൻ എഴുന്നേറ്റ് കിച്ചനിൽ എത്തിയപ്പോൾ ചായയും ഉണ്ടാക്കി അത് കുടിച്ചു കൊണ്ടിരിക്കുന്ന അങ്കിളിനെയാണ് ഞാൻ കണ്ടത്
"ഈ ശീലവും ഉണ്ടോ അങ്കിളിന്"
"അവളില്ലാത്തപ്പോൾ ഭരണം മുഴുവൻ എനിക്കല്ലേ."
അങ്കിൾ ചെറിയ ചിരിയോടെ പറഞ്ഞു ചായ എനിക്ക് നേരെ നീട്ടി.
ഞാനത് കുടിച്ചു നോക്കി.
"എങ്ങനെയുണ്ട്."
"നല്ല അടിപൊളി ചായ അങ്കിളെ"
"ചായ ഞാൻ തന്നില്ലേ ഇനി വല്ലതും കഴിക്കാൻ ഉണ്ടാക്ക്. ഫ്രിഡ്ജിൽ ദോശമാവ് ഉണ്ടാകും. അതെടുത്ത് ഉണ്ടാക്ക്."
അങ്കിൾ നൈസായി മുങ്ങി.
അമ്പട വീരാ എന്നർത്ഥത്തിൽ ഞാൻ അങ്കിളിനെ നോക്കി.
പാവമല്ലേ എന്ന് കരുതി ഞാൻ ദോശയും കറിയും ഉണ്ടാക്കി.
ചിന്നുവിന് കുളിക്കാൻ മടിയാണ്. അവളെ കുളിക്കാൻ ഉന്തിവിട്ടു.
കുളി കഴിഞ്ഞ് വന്നപ്പോൾ മനസ്സിലായി ചിന്നുവിൻ്റെ മുടിയിലെ വെള്ളം അതുപോലെ ഉണ്ട്.
ഞാൻ തല തുവർത്തി കൊടുത്തു. അങ്കിൾ വാതിൽ തുറന്നപ്പോൾ ഞങ്ങളെ കണ്ടു.
"നീ ഇവളുടെ അമ്മ റോളും ഏറ്റെടുത്തോ."
അങ്കിൾ ചെറു ചിരിയോടെ ചോദിച്ചു.
"ഭാര്യ റോളും ഏറ്റെടുക്കും... അങ്കിൾ വാ ബ്രേക്ക്ഫാസ്റ്റ് തരാം."
അങ്കിൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നത് കണ്ടു.
ചിന്നുവിനും അങ്കിളിനും ബ്രേക്ക്ഫാസ്റ്റ് കൊടുത്തു അവരുടെ കൂടെയിരുന്നു ഞാനും കഴിച്ചു.
ചിന്നുവിൻ്റെ സ്കൂൾ ബസ് എട്ടുമണിക്ക് വരും.
ഞാനും അങ്കിളും പോവാൻ ഒമ്പത് മണി കഴിയും.
"ചേച്ചി റ്റാറ്റാ."
സ്കൂൾ ബസ് ഗേറ്റിൽ വന്നതും ചിന്നു റ്റാറ്റാ തന്ന് ഓടിപോയി.
അങ്കിൾ സോഫയിൽ ഇരുന്ന് ന്യൂസ് പേപ്പർ വായിക്കുകയാണ്.
"പത്രത്തിൽ എന്താണ് ഇത്ര വായിക്കാൻ. അങ്കിൾ വല്ല ബാങ്ക് മോഷണവും നടത്തിയോ."
അങ്കിളിൻ്റെ കൈയിൽ നിന്ന് പേപ്പർ തട്ടിപ്പറിച്ചു ഞാൻ വാങ്ങി
"പെണ്ണേ പേപ്പർ താ...."
അങ്കിൾ പേപ്പറിന് വേണ്ടി കൈനീട്ടിയതും ഞാനത് പുറകിലേക്ക് വെച്ചു.
"അത്രക്ക് മിടുക്കുണ്ടെങ്കിൽ എൻ്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചോ."
ചിരിയോടെ പറഞ്ഞു
💬 Comments
View all comments