Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 11 [Chithra Lekha]
ഇവിടെ ആരും കാണില്ലെന്ന്..
ഉഷ... അതിനു ബെല്ലടിച്ചപ്പോൾ തന്നെ വന്നല്ലോ പിന്നെന്താ അവളുടെ ചോദ്യം അല്പം രൂക്ഷമായിരുന്നു...
ആ സമയം ലക്ഷ്മി അവിടേക്കു വന്നു എന്താ ഉഷേ എന്താ കാര്യം..
ഉഷ... നമ്മൾ വാതിൽ തുറക്കാൻ വൈകിപ്പോയെന്നു പറയുന്നു..
ലക്ഷ്മി.... എന്താ താൻ വരുമ്പോൾ ഉടൻ തന്നെ തന്നെ സ്വീകരിക്കണം എന്നുണ്ടോ...
പയ്യൻ.... അയ്യോ അങ്ങനെ അല്ലാ. ബെല്ലടിച്ചിട്ടും ആരെയും കണ്ടില്ല അതു കൊണ്ടു പറഞ്ഞതാ... കംപ്ലയിന്റ് ചെയ്യരുത് അവൻ ക്ഷമയോടെ പറഞ്ഞു...
ലക്ഷ്മി.... താൻ വന്നിട്ട് ഒരുപാട് നേരമായോ?
പയ്യൻ... അയ്യോ ഇല്ല ചേച്ചി... ഞാൻ ബെല്ലടിച്ചിട്ടു വണ്ടിയിൽ നിന്നും കൊറിയർ എടുക്കുന്ന സമയം അത്രേ ആയുള്ളൂ... സാദാരണ എല്ലാപേരും ബെല്ലടിച്ചാൽ കൊറിയർ എടുക്കാനുള്ള സമയം പോലും തരാറില്ല അതു കൊണ്ടു പറഞ്ഞതാ സോറി.... കംപ്ലയിന്റ് ചെയ്താൽ പണി പോകും അതു കൊണ്ടാണ്..
ലക്ഷ്മി..... ഹും ശരി ശരി...
അവരെ കുറിച്ച് തെറ്റിദ്ധരിച്ചതിനുള്ള ശിക്ഷയായി ഇതിനെ കൂട്ടിയാൽ മതി എന്നു കരുതി അവൻ തിരിഞ്ഞു നടന്നതും... ലക്ഷ്മി അവനെ തിരികെ വിളിച്ചു...
അവൻ തിരികെ വന്നു ചോദിച്ചു എന്താ.. ലക്ഷ്മി ബാഗിൽ നിന്നും 100 രൂപ നോട്ടെടുത്തു അവനു കൊടുത്തു പറഞ്ഞു ഇതു വച്ചോ...
അയ്യോ വേണ്ട ചേച്ചി.. അവൻ പറഞ്ഞു..
ലക്ഷ്മി... ഹും കുഴപ്പമില്ല നീ വച്ചോ...
ഓഫീസിൽ പ്രധാനപ്പെട്ട ഏതെങ്കിലും കൊറിയർ വരുമ്പോൾ സാർ എനിക്ക് തരാറുണ്ട് അവൻ ചിരിച്ചു...
ഉഷയും ലക്ഷ്മിയും പരസ്പരം നോക്കി നിന്നു അവന്റെ വാക്കുകേട്ട്..
പെട്ടന്ന് ലക്ഷ്മി പറഞ്ഞു.. ഹും കുറച്ചു നേരം ഞങ്ങളെ വെയിറ്റ് ചെയ്തു
💬 Comments
View all comments