Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 4 [Chithra Lekha]
പറഞ്ഞു സൂക്ഷിച്ചു വേണം യാത്ര ചെയ്യാൻ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു... ഒരമ്മയുടെ സ്നേഹവാത്സല്യം കണ്ട് ദാസിന് അവളോട് അനുകമ്പ തോന്നി..
എത്തിയിട്ട് വിളിക്കണം ഉഷ പറഞ്ഞു
ട്രെയിൻ വന്നതും അവർ അകത്തേക്ക് കയറി കൈ വീശി കാണിച്ചു കൊണ്ട് യാത്ര തിരിച്ചു..
ട്രെയിൻ മുന്നോട്ടു നീങ്ങി തുടങ്ങിയപ്പോൾ ദാസ് അവളുടെ അരികിലേക്ക് ചേർന്നു നിന്നു... നമുക്ക് പോകണ്ടേ.... ഹും ഉഷ മൂളി..
അവർ കാറിനുള്ളിൽ കയറിയതും അവൾ അവന്റെ നെഞ്ചിൽ കൈ വച്ചു കൊണ്ട് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു പറഞ്ഞു... നിനക്ക് എന്നോട് ഇത്രയും ഇഷ്ടം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു...
അതെന്താ അങ്ങനെ പറഞ്ഞത് അവൻ ചോദിച്ചു..
എന്റെ മക്കൾക്കും ഭർത്താവിനും യാത്ര പോകാൻ നീയും കൂടി വന്നു.. വേറെ ആരെങ്കിലും ആണെങ്കിൽ അവരുടെ ആവശ്യം കഴിഞ്ഞു ഉപേക്ഷിച്ചു പോകും ആയിരുന്നു...
ദാസ്.. എന്നെ അങ്ങനെ ആണോ മാളു നീ കാണുന്നത്...
ഉഷ... അയ്യോ അല്ല..നിനക്ക് അറിയില്ല എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം എനിക്ക് അത് പറഞ്ഞു തരാൻ അറിയില്ല ദാസ്.. അവളുടെ കണ്ണുകൾ നിറഞ്ഞു.....
ദാസ്... എന്താ പറയാൻ പറ്റാത്ത ഒരു വികാരം ഞാൻ കേൾക്കട്ടെ... നിനക്ക് എന്നോട് പ്രേമം ആണോ?
ഉഷ.... അറിയില്ല എങ്കിലും ഒന്നെനിക്ക് അറിയാം നീ എനിക്കെല്ലാം ആണ്.. നിന്നെ പിരിയാൻ എനിക്ക് കഴിയും എന്നു തോന്നുന്നില്ല നീ എന്നെ വെറുക്കരുത്.... അവൾ കരഞ്ഞു കൊണ്ടിരിന്നു... ഡ്രൈവ് ചെയ്യുന്ന സമയം മുഴുവൻ അവൾ അങ്ങനെ ആയിരുന്നു...
ഉഷ അവനെ പൂർണമായും പ്രണയിക്കുന്നു എന്നവൻ മനസിലാക്കി ദാസ്...
💬 Comments
View all comments