Chapter Title : പൂജാ ബമ്പർ [റോക്കി ഭായ്]
ഇത്." ഷിജു തലയിൽ കൈ വച്ചു.
"കുഴപ്പമില്ല. ഫുഡ് കൊണ്ട് വാ ഇവർക്ക് ഞാൻ കൊടുക്കാം.. നമുക്ക് പതുക്കെ കഴിച്ചാൽ മതി."
രണ്ട് പേരെയും കൊണ്ട് രോഹൻ ഡൈനിങ് ടേബിളിലേക്ക് നടന്നു. അവരെ അവിടെ ഇരുത്തി. ഒരാൾ തന്നത്താൻ കഴിക്കാൻ തുടങ്ങി. മറ്റേ കുട്ടിക്ക് റോഹൻ വാരി കൊടുത്തു.
രോഹന്റെ പ്രവർത്തികൾ കണ്ട് ഷിജുവും പാർവതിയും അതിശയത്തോടെയും സന്തോഷത്തോടെയും നോക്കി നിന്നു.
"ഏട്ടാ.. രോഹനെ ഇനി വിടണ്ട. പിള്ളേരെ നോക്കാൻ നമുക്ക് ഇവിടെ നിർത്തിയാലോ."
"പിന്നെന്താ. എനിക്ക് ഡബിൾ ഓ കെ. "
എല്ലാവരും ചിരിച്ചു..
അത് കഴിഞ്ഞ് രണ്ട് പേരും കൂടി കുട്ടികളെ തോളിലിട്ട് ഉറക്കി. ഒരാളെ തൊട്ടിലിലും ഒരാളെ കിടക്കയിലും കിടത്തി തിരിച്ചു വന്നു.
"എന്റെ പൊന്നളിയാ.. എളുപ്പമല്ല ഈ കൊച്ചുങ്ങളെ മേയ്ക്കാൻ.. കഴിപ്പിക്കാനും ഉറക്കാനും ഒക്കെ എന്ത് പാടാണെന്നോ. ഈ കാര്യത്തിൽ നീ ഭാഗ്യവാൻ തന്നെ. ഒറ്റയ്ക്ക് ഇതൊന്നും അറിയണ്ടല്ലോ."
"അത് വെറും തോന്നലാണ് ഷിജു. പാർവതിയെ പോലെ സ്നേഹമുള്ള ഒരു ഭാര്യ ഉണ്ടാകുന്നതും ഇത് പോലെ കുട്ടികൾ ഉണ്ടാകുന്നതും ഒക്കെ ഒരു ഭാഗ്യമാണ്. നിനക്ക് ആ ഭാഗ്യം കിട്ടി. ഒറ്റയ്ക്ക് ജീവിക്കുമ്പോഴേ നിനക്ക് ആ വിഷമം അറിയൂ.."
"ആ.. അത് പോട്ടെ.. നീ വാ.. ഇനി സമയം കളയണ്ട.. കുപ്പി ഏത് എടുക്കണം?"
ഷിജു അവനെയും കൊണ്ട് ബെഡ്‌റൂമിൽ പോയി കുപ്പികൾ എല്ലാം കാണിച്ചു.
"വിസ്കി തന്നെ ആയിക്കോട്ടെ." അവൻ പറഞ്ഞു.
നല്ല മുന്തിയ ഇനം നോക്കി ഷിജു ഒരെണ്ണം എടുത്തു. എല്ലാ സാധനങ്ങളും എടുത്ത് അവർ ടെറസിൽ എത്തി.ഗ്ലാസും വെള്ളവും
💬 Comments
View all comments