Chapter Title : പൂജവെയ്പ്പ് 2 [ഒറ്റകൊമ്പൻ]
തിരിഞ്ഞുനിന്ന് ഇടറുന്ന ശബ്ദത്തിൽ തുടർന്നു, കുട്ടിക്കാലം മുതൽ എൻറ്റെ വാലിലും തൂങ്ങി നടന്ന ഒരു കുഞ്ഞ് കാന്താരി പെണ്ണ്.. എൻറ്റെ പൂജ.. നാട്ടുനടപ്പനുസരിച്ച് എൻറ്റെ മുറപ്പെണ്ണ് ആണെങ്കിലും എനിക്ക് അവളെ അങ്ങനെയൊന്നും കാണാൻ പറ്റില്ലായിരുന്നെടാ..
കുഞ്ഞുപെങ്ങളായിട്ട് തന്നെയാണ് അവളെ അന്നും, ഇന്നും ഞാൻ കണ്ടിട്ടുളളൂ..
പ്രായപൂർത്തിയായ നാൾ മുതൽ പൂജ, ഞാൻ അവളെ കല്യാണം കഴിക്കുന്നതും സ്വപ്നം കണ്ടുനടന്നു..
അഗ്രഹാരത്തിൽ ഒരുത്തൻ എം.ബി.ബി.എസ് എടുത്ത് ഡോക്ടറായതോട് കൂടി അത്യാഗ്രഹിയായ പൂജയുടെ അപ്പാ അവനുമായി അവളുടെ കല്യാണം ഉറപ്പിച്ചു.
ഞാൻ നാട്ടിൽ ചെന്നതോടെ, തന്നെ കെട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പൂജ കണ്ണീരോടെ എന്നോട് പറഞ്ഞു.
പൂജ എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആരും കാണാതെ രാത്രിതന്നെ അവളേയും കൂട്ടി ഞാൻ അഗ്രഹാരത്തിൽ നിന്നുമിറങ്ങി.
നേരെ റെയിൽവേസ്റ്റേഷനിലേക്ക് അവളേയും കൂട്ടികൊണ്ട് പോയ ഞാൻ ആളൊഴിഞ്ഞ ഒരു ബെഞ്ജിലിരുന്ന് മണിക്കൂറുകളോളം പൂജയെ ഉപദേശിച്ചു. അങ്ങനെ അവസാനം, "സച്ചിയേട്ടൻ എന്നെ കെട്ടിയില്ലെങ്കിലും വേണ്ട, എനിക്കിപ്പോ ഉറപ്പിച്ചിരിക്കുന്ന കല്യാണം വേണ്ട" എന്ന നിലപാടിൽ പൂജ ഉറച്ചു നിന്നു.
അടുത്തുളള ഒരു ലോഡ്ജിൽ മുറിയെടത്ത് തങ്ങിയ ഞങ്ങൾ പിറ്റേന്ന് രാവിലെ 11 മണിയോടെ ഒരു ടാക്സി പിടിച്ച് അഗ്രഹാരത്തിലേക്ക് മടങ്ങി.
ഉറപ്പിച്ചിരിക്കുന്ന കല്യാണം മുടക്കാനുളള ഉപായവും അവൾ തന്നെ പറഞ്ഞു തന്നിരുന്നു. ഞങ്ങൾ അഗ്രഹാരത്തിലെത്തിയപ്പോൾ, എല്ലാവരും പൂജയെ കാണാതെ ആധിപിടിച്ചിരിക്കുകയായിരുന്നു.
അവൾ പറഞ്ഞതനുസരിച്ച്, ഞാൻ എല്ലാവരുടേയും മുന്നിൽ വെച്ച്, "ഞങ്ങൾ രജിസ്റ്റർ മാരേജ് കഴിഞ്ഞിട്ട് വരികയാണ്" എന്ന് പറഞ്ഞു. പിന്നെ അധികം താമസിച്ചില്ല, അപ്പോൾ തന്നെ പൂജയുടെ അച്ഛൻറ്റെ നേത്രത്വത്തിൽ തലമൂത്ത കാരണവൻമാരെല്ലാം കൂടി ഞങ്ങളിരുവരേയും അഗ്രഹാരത്തിൽ നിന്ന് പുറത്താക്കി.
അവളുകൂടി പുറത്താക്കപ്പെടുമെന്ന് ഞാനും കരുതിയിരുന്നില്ല. പിന്നെ ഞാൻ പൂജയെ എവിടെ നിർത്താനാ? ഗീതേടത്തിയും ജീവനോടില്ലായിരുന്നല്ലോ...
ചെന്നെ'യിലേക്ക് എൻറ്റെയൊപ്പം പൂജയെ കൂടി കൊണ്ടുവരാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു...
മൂർത്തി ഒന്ന് ദീർഘമായി നിശ്വസിച്ചു. എന്നിട്ട് തുടർന്നു, ഞാൻ ഡാനിയോട് അന്ന് കളളം പറഞ്ഞത് വേറൊന്നും കൊണ്ടല്ല, എൻറ്റെ വൈഫാണെന്ന് പറയുമ്പോൾ നീ അവൾക്ക് ആ ഒരു കരുതലും ബഹുമാനവും കൊടുക്കുമെന്നും ഞാൻ കരുതി... കൂടാതെ എൻറ്റെ
💬 Comments
View all comments