Chapter Title : പൂജവെയ്പ്പ് 2 [ഒറ്റകൊമ്പൻ]
എഴുന്നേറ്റ ഞാൻ മൂർത്തിയെ കവച്ചുവെച്ച് വീട്ടിൽ നിന്നിറങ്ങി ബൈക്കുമെടുത്ത് സൈറ്റിലേക്ക് പോയി.
ബൈക്ക് കൊടുത്തിട്ട് അവിടെ നിന്നും നേരേ റെയിൽവേ സ്റ്റേഷനിലേക്കാണ് ഞാൻ പോയത്...
തകർന്ന മനസ്സോടെ ഞാൻ തിരികെ കൊച്ചിയിലേക്ക് ട്രയിൻ കയറി.
വെളളമടിയുടെയും വലിയുടേയും ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ആഴ്ച് ഒന്നു കഴിഞ്ഞപ്പോൾ എന്നെ തേടി കമ്പനി ലെറ്റർ വന്നു. അങ്ങനെ കമ്പനിയുടെ കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ പ്രൊജക്റ്റിൽ ഞാൻ വീണ്ടും സൂപ്പർവൈസറുടെ റോൾ കെട്ടിആടിതുടങ്ങി.
വർഷങ്ങൾ കടന്നുപോയി. കാലം മാറി കോലം മാറി. പക്ഷേ എനിക്ക് മാത്രം അങ്ങനെ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല. ജോലി , വെളളമടി അങ്ങനെയാണ് എൻറ്റെ ജീവിതം പോയ്ക്കൊണ്ടിരുന്നത്.
അതിനിടയിലാണ് ഇപ്പോൾ പൂജയുടെ ഫോൺകോൾ വന്നിരിക്കുന്നത്...
****************************************
പിറ്റേന്ന് രാവിലെ ഞാൻ പാലക്കാട്ടേക്ക് തിരിച്ചു.. വൈകിയാണ് ഞാൻ ഇറങ്ങിയത്.. വിചാരിച്ച സമയത്ത് എഴുന്നേൽക്കാൻ പറ്റിയില്ല..
മൂർത്തി ഇപ്പോൾ താമസിക്കുന്നെന്നു പറഞ്ഞ ഗീതേടത്തിയുടെ വീട്ടിൽ കോളേജിൽ പഠിക്കുന്ന സമയത്ത് 2 തവണ തങ്ങിയിട്ടുളളിനാൽ വീട് കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല..
മുറ്റത്തേക്ക് കയറിചെന്നപ്പോൾ ഉടൻ തന്നെ കസവുമുണ്ടുടുത്ത ഒരു കൊച്ചുകുട്ടി "അച്ഛാ.." എന്നു വിളിച്ച് ഓടി എൻറ്റെ അടുത്തേക്ക് വന്നു.. ഞാൻ തരിച്ചുനിന്നു..
ഓടിവന്ന് എൻറ്റെ കാലിൽ കെട്ടിപ്പിടിച്ച അവനെ ഞാൻ വാരിയെടുത്തു... അവന്, കിട്ടിക്കാലത്തെ ഫോട്ടോയിലെ എൻറ്റെ അതേ മുഖം.. അവന് നല്ല തൂ വെളള നിറമായിരുന്നെന്ന വ്യത്യാസമേയുളളായിരുന്നു..
"മാമാ... ദേ കണ്ണൻറ്റെ അച്ചൻ വന്നല്ലോ.. എന്ന് മുറ്റത്തുനിന്നിരുന്ന മൂർത്തിയെ നോക്കി കൊഞ്ജിക്കൊണ്ട് പറഞ്ഞ അവൻ എന്നെ തെരുതെരെ ഉമ്മവെച്ചു..
എൻറ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
മുന്നോട്ട് വന്ന മൂർത്തി കണ്ണനോട് പറഞ്ഞു, "മോൻ
💬 Comments
View all comments