0%

Chapter Title : പൂജവെയ്പ്പ് 2 [ഒറ്റകൊമ്പൻ]

നീട്ടി ടി.വിയുടെ വോളിയം കൂട്ടി..

എൻറ്റെ കൈയിൽ നിന്നും പൂജ, റിമോട്ട് പിടിച്ചു വാങ്ങി ടി.വി ഓഫ് ചെയ്തു.

"ചോദിച്ചത് കേട്ടില്ലേ ഡാനീ?? എന്താ ചായ കുടിക്കാത്തത്??" നിറകണ്ണുകളോടെ അവൾ ചോദിച്ചു.

"കുടിക്കാൻ എനിക്ക് മനസ്സില്ല.., നിൻറ്റെയൊരു അവിഞ്ഞ ചായ... എടുത്തോണ്ടും പോടീ.." ഞാൻ കലിപ്പിച്ച് പറഞ്ഞു..

"അല്ലെങ്കിലും എന്നോട് ദേഷ്യം തോന്നാൻ ഓരോത്തോർക്കും ഓരോ കാരണങ്ങളുണ്ടല്ലോ.." ഇത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

റിമോട്ട് എൻറ്റെ മേത്തേക്ക് എറിഞ്ഞിട്ട് പൂജ ചായയുമെടുത്ത് സങ്കടത്തോടെ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു.

"പൂച്ചകുട്ടീ.., ആ ചായ ഇങ് തന്നേച്ചും പോ പൂച്ചകുട്ടീ.."

ഇത് കേട്ട് പൂജ തിരിഞ്ഞ് എന്നെയൊന്ന് നോക്കി. അവളുടെ നിറമിഴികളിൽ കുസൃതി വിരിയുന്നത് ഞാൻ കണ്ടു..

"ചായ അല്ലേ വേണ്ടത്.. ഞാൻ തരാട്ടാ.. ഇന്നാ " എന്ന് പറഞ്ഞ പൂജ എൻറ്റെ നെഞ്ജത്തേക്ക് ആ തണുത്ത ചായ വീശി ഒഴിച്ചു..

ഇതുകണ്ടുകൊണ്ട് മൂർത്തി അപ്പോൾ പുറത്തേക്കിറങ്ങുന്നതാണ് ഞാൻ കണ്ടത്..

മൂർത്തി പൂജയ്ക്ക് നേരെ കുതിക്കുന്നത് കണ്ട് നിർനിമേഷനായ് ഞാൻ ഇരുന്നു..

പൂജയുടെ കവിളത്ത് പൊട്ടിയ അടി എൻറ്റെ കാതുകളിൽ മാറ്റൊലികൊണ്ടു.

"ഡാ.. മൂർത്തീ.." ഞാൻ അലറി

"മിണ്ടരുത് നീ.. നീയാണ് ഡാനീ ഇവളുടെ കുരുത്തക്കേടിന് ഇപ്പോൾ വളംവെച്ച് കൊടുക്കുന്നത്.. അൽപം താഴ്ന്നു കൊടുത്താൽ തലയിൽ കയറി നിരങ്ങും ഇവൾ.."

പൂജയെ ഒന്ന് കലിപ്പിച്ച് നോക്കിയ മൂർത്തി തിരിഞ്ഞ് നടക്കുന്നതിനിടെ പിറുപിറുത്തു, "വേണ്ടാ വേണ്ടാ എന്ന് വിചാരിക്കുമ്പോൾ.. ഹ്മ്.. ഏത് സമയത്താണാവോ ഇവൾ എൻറ്റെ തലയിലായത്.."

പൂജയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല... ഞാനെഴുന്നേറ്റ് ചെന്ന് ഒന്നുകൂടി

💬 Comments

View all comments