Chapter Title : പൂജവെയ്പ്പ് 2 [ഒറ്റകൊമ്പൻ]
ശ്രമിച്ചു..
"പൂജാ നിനക്ക് എന്നോട് ദേഷ്യമാണല്ലേ.. ഹ്മ് ഞാൻ കാരണം..., ഹ്മ്.., ഇങ്ങനെയൊക്കെ ആകും എന്ന് കരുതിയിട്ടല്ല പൂജ ഞാൻ..., ഐയാം എസ്ട്റീമിലി സോറി.."
"സാരമില്ല ഡാനി.. അല്ലെങ്കിലും ഇതൊക്കെ എൻറ്റെ വിധിയാണ്.. കുട്ടിക്കാലം മുതൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം അപ്പായുടെ കൈയ്യിൽ നിന്നു ശിക്ഷ കിട്ടി എനിക്ക് നല്ല ശീലമാ.."
ഇടറുന്ന പതിഞ്ഞ ശബ്ദത്തിൽ പൂജ പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു...
അപ്പോഴും അവളുടെ കവിളിൽ അടികൊണ്ട പാട് പൂർണ്ണമായും മായാതെ തിണർത്തു കിടപ്പുണ്ടായിരുന്നു.
അവളുടെ വല്ലായ്മയാർന്ന മുഖം കണ്ടിട്ട് ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു, പനിയുണ്ടോ പൂച്ചക്കുട്ടിക്ക്?"
"മ്..സും.. ഭയങ്കര തലവേദന" എന്നുപറഞ്ഞ് അവൾ കണ്ണടച്ചു.
"ഞാൻ ഒരു കട്ടൻചായ ഇട്ട്തരാം തലവേദനയൊക്കെ ചടേന്ന് പോകും" എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു.
"അയ്യോ വേണ്ട ഡാനിക്ക് ഞാൻ ചായയിട്ടു തരാം" എന്ന് പറഞ്ഞെഴുന്നേറ്റ പൂജയോട് ഞാൻ , "പൂജാ.. പറയുന്നത് കേൾക്ക്.. നീ റെസ്റ്റെടുക്ക്, ചായ ഞാൻ ഇട്ടോളാം" എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി.
ചായയ്ക്ക് വെളളം വെച്ചപ്പോഴേക്കും അവളും അടുക്കളയിലേക്ക് വന്നു. ആ സമയത്ത് പരസ്പരം ഞങ്ങൾക്കൊന്നും പറയാനുണ്ടായില്ല..
ഞങ്ങളിരുവരും ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ മൂർത്തിയും വന്നു. ഒരു കിറ്റ് നിറയെ സാധനങ്ങളും വാങ്ങിയായിരുന്നു അവൻറ്റെ വരവ്.
അവനെ കണ്ടതും പൂജ മുഖം വീർപ്പിച്ച് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
"ഹായ് മച്ചാ ഇപ്പോ എത്തിയുൾളോ" എന്ന് കുശലം ചോദിച്ചുകൊണ്ട് മൂർത്തി നേരെ അടുക്കളയിലേക്ക് പോയി. അവളെ സമാധാനിപ്പിക്കാനുളള പോക്കാണെന്ന് കണ്ടാലറിയാം.
ഞാൻ എഴുന്നേറ്റ് എൻറ്റെ റൂമിൽ പോയി കിടന്നു.ക്ഷീണം കൊണ്ട് ഞാൻ മയങ്ങിപ്പോയി..
💬 Comments
View all comments