0%

Chapter Title : പൂജവെയ്പ്പ് [ഒറ്റകൊമ്പൻ]

വടിവഴകുകളോടെ കൊത്തിയെടുത്ത ശിൽപം പോലെ വിളങ്ങി.

കണ്ണെടുക്കാതെ ഞാൻ അവളെതന്നെ നോക്കിയിരുന്നു വരാന്തയുടെ സ്റ്റെപ്പിൽ. പരൽമീൻ തുടിക്കുന്ന കണ്ണുകളോടെ അവൾ ഇടയ്ക്കിടെ തലയുയർത്തി എന്നെ നോക്കി.

എല്ലാം മറന്നുളള എൻറ്റെ നോട്ടം കണ്ട് അവൾ "മ് എന്താ??" എന്ന് ഒരിക്കൽകൂടി മുഖമുയർത്തി ചോദിച്ചു.

സ്വപ്നത്തിലെന്ന പോലെ "മ്..സും" എന്നുപറഞ്ഞ് ചുമൽ കോച്ചി കാണിച്ചു കൊണ്ട് ഞാൻ അവളെ തന്നെ നോക്കിയിരുന്നു.

പൂജ എഴുന്നേറ്റ് തിരിഞ്ഞിരുന്ന് കോലമിടാൻ തുടങ്ങി. ഞാൻ മുറ്റത്തേക്ക് എഴുന്നേറ്റ് അവളുടെ മുന്നിൽ പോയിരുന്നു. എന്നിട്ട് പൂജയുടെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.

അവൾ ദേഷ്യം കൊണ്ട് ചുണ്ടുകൾ അമർത്തി പിടിച്ചു. ഞങ്ങളുടെ കണ്ണുകൾ പിന്നെയും തമ്മിലിടഞ്ഞുകോണ്ടിരുന്നു. അവസാനം കോലം വരച്ച് കഴിഞ്ഞ പൂജ എൻറ്റെ കണ്ണിലേക്ക് ഒരു പിടി അരിപ്പൊടി ഇട്ട് കൊണ്ടാണ് പോയത്

കസർത്ത് കഴിഞ്ഞ് കുളിച്ച് വന്നപ്പോൾ അവൾ ചായകൊണ്ടു വന്നു. കുടിച്ചിട്ട് ഞാൻ പൂജയുടെ മുഖത്തേക്ക് നോക്കി.

"പൂജാ ചായയിൽ ഒട്ടും മധുരം ഇല്ലല്ലോ?!!"

അപ്പോൾ അവൾ താഴ്ന്ന സ്വരത്തിൽ കടുപ്പത്തിൽ എന്നോട് പറഞ്ഞു,

"ഡാനിക്ക് ഇപ്പോ കുറച്ച് ഷുഗറ് കൂടുതലാണ്, അപ്പോൾ ചായയിങ്ങനെ കുടിച്ചാ മതി.."

ആദ്യമായിട്ടാണ് ഞാൻപൂജയെ അങ്ങിനെ സീരിയസ്സ് ഭാവത്തിൽ കണ്ടത്. എൻറ്റെ പോഴത്തരങ്ങൾക്ക് ഞാൻ എന്നെതന്നെ പഴിച്ചു. ഞാനിത്രയും പ്രതീക്ഷിച്ചതല്ല. കാര്യങ്ങൾ കൈവിട്ടു പോയെന്ന് എനിക്ക് മനസ്സിലായി.

മൂർത്തി ഉറക്കമുണർന്ന് വരുന്നതും കണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ സൈറ്റിലേക്കും ..

വൈകീട്ട് വന്നതിനു ശേഷം എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി. അവൾ തന്ന ചായയും കുടിച്ച് ഞാൻ

💬 Comments

View all comments