Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]
വാടകയും കൃത്യമായി കൊടുക്കും..
“നിനക്കിവനെ അറിയാവോടാ…?”..
ജോർജ് വീണ്ടും ചോദിച്ചു.. ദേവദാസ് തലയാട്ടി..
“എങ്ങിനെ… ?..ആരാണിവൻ..?”..
“എന്റെയാ കെട്ടിടമില്ലേ… അതിൽ വാടകക്ക് നിൽക്കുന്നവനാ… അലൂമിനിയം ഫാബ്രിക്കേഷന്റെ വർക്കാ…”..
“ ഇവന് നിന്റെ വീടുമായി ബന്ധമുണ്ടോ…?”..
ജോർജ് സംശയത്തോടെ ചോദിച്ചു..
“അങ്ങിനെ ബന്ധമൊന്നുമില്ല… രണ്ട് മാസം മുമ്പ് ഒരു ഷോകേസിന് ഗ്ലാസിടാൻ ഇവൻ വീട്ടിൽ വന്നിരുന്നു…”.
“എന്നിട്ടത് ശരിയാക്കിയോ… ?”..
“ഉം… അത് ചെയ്ത് കഴിഞ്ഞപ്പോ സുഷമക്ക് അടുക്കളയിലും എന്തോ പണിയുണ്ടെന്ന് പറഞ്ഞു… എല്ലാം കൂടി ഒരു മൂന്നാല് വട്ടം അവൻ വീട്ടിൽ വന്നിരുന്നു…”.
“ അവനത് ഫിറ്റ് ചെയ്യാൻ വന്നപ്പോ നീ വീട്ടിലുണ്ടായിരുന്നോ… ?”..
“ഇല്ല… പകല് അവൻ വന്ന് ഫിറ്റ് ചെയ്ത് പോയീന്ന് സുഷമ പറഞ്ഞു…”..
“ അവൻ തനിച്ചായിരുന്നോ…?”..
“ അത് ഞാൻ ചോദിച്ചില്ല…”..
ജോർജ് ഗ്ലാസ് കയ്യിലെടുത്ത് ഒരു സിപ്പെടുത്ത് ചെയറിലേക്ക് ചാരിയിരുന്നു.. ദേവദാസ് പേടിയോടെ ജോർജിനെ നോക്കി.. അയാളെന്തോ ആലോചിക്കുകയാണ്.. ദേവദാസും ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് വായിലേക്ക് കമിഴ്ത്തി..
“രണ്ട് തവണയായി നാൽപതിനായിരം രൂപ നിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് ഇവനാണ്… അതും ഒറിജിനൽ കാർഡുപയോഗിച്ച്… സുഷമയുടെ ബാഗിൽ അലമാരയിൽ വെച്ച് പൂട്ടിയ ആ കാർഡെങ്ങിനെ ഇവന്റെ കയ്യിലെത്തി….?”..
ഒരു ഡിറ്റക്ടീവിന്റെ ശൈലിയിൽ ജോർജ് ചോദിച്ചു.. ദേവദാസിന് ഉത്തരമില്ലായിരുന്നു..
“ കൂടുതൽ ചിന്തിക്കണ്ട… അവൻ വർക്കിന് വന്നപ്പോ നിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചു… ബാ… ആ ചെറ്റയെ ഇപ്പോ തന്നെ കയ്യോടെ പൊക്കാം…”..
ജോർജ് രോഷത്തേടെ എണീറ്റു… ദേവദാസ് നിസംഗഭാവത്തിൽ ജോർജിന്റെ കയ്യിൽ പിടിച്ചിരുത്തി..
“അതവൻ മോഷ്ടിച്ചിട്ടില്ല…”..
പതിയെയാണ് ദേവദാസ് പറഞ്ഞതെങ്കിലും അയാളുടെ
💬 Comments
View all comments