0%

Chapter Title : പൂമഴ പെയ്ത തീരങ്ങൾ 4 [സ്പൾബർ]

Author : Spulber Read All Parts 11.3K

കള്ളക്കൊത്തിനുണ്ടെന്ന് സുഷമ മനസിലാക്കുകയായിരുന്നു..

✍️… വൈകിട്ട് സുഷയെയും കൂട്ടി കാറിൽ മടങ്ങുകയാണ് ദേവദാസ്.. അയാൾ ഓഫീസ് വിട്ട് നേരെ അവളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.. അയാൾ ചെന്നത് സുഷമയുടെ അഛനും അമ്മക്കും വലിയ സന്തോഷമായി.. അപൂർവ്വമായി സംഭവിക്കുന്നതായത് കൊണ്ട് നല്ലൊരു സൽക്കാരം തന്നെ അവിടെ ഒരുക്കിയിരുന്നു.. മുരടൻ സ്വഭാവമൊക്കെ വിട്ട് നല്ല സൗഹൃദത്തിലാണ് ദേവദാസ് അവരോട് പെരുമാറിയതും..

സുഷമക്കും അതെല്ലാം അൽഭുതമായെങ്കിലും ഭർത്താവിന്റെ ഈ മാറ്റത്തിൽ ലേശം പേടിയും അവൾക്ക് തോന്നി.. രണ്ടാമത് ഇരുപതിനായിരം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഇത് വരെ തന്നോട് ചോദിക്കാത്തത് അവളെ ഞെട്ടിച്ചിരുന്നു.. ഒരു രൂപക്ക് പോലും കണക്ക് പറയുന്ന ഭർത്താവിന്റെ മൗനം വരാനിരിക്കുന്ന കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോന്ന് അവളൊന്ന് സംശയിച്ചു..

ദേവദാസിന്റെ പെരുമാറ്റത്തിൽ അടിമുടി ഒരു ദുരൂഹത സുഷമക്ക് തോന്നി..തന്നോടും തന്റെ വീട്ട്കാരോടും ഇത്ര സ്നേഹത്തോടെ പെരുമാറുന്നത് എന്തോ കാര്യസാധ്യത്തിനാണെന്ന് തോന്നും പോലെയാണ്..

“സന്തോഷമായോടീ നിനക്ക്… ?”..

ദേവദാസ് ചിരിയോടെ സുഷമയോട് ചോദിച്ചു… അയാൾ പതിയെയാണ് വണ്ടിയോടിക്കുന്നത്.

എന്തിനാണാ ചോദ്യം എന്നറിയാതെ സുഷമ തലയാട്ടി..

“നിനക്കിനി വേറെ എവിടേക്കെങ്കിലും പോണോ… ?. വല്ല സിനിമക്കോ മറ്റോ…?”..

സുഷമ വിശ്വാസം വരാതെ ഭർത്താവിനെ നോക്കി.. വർഷങ്ങൾ നീണ്ട ദാമ്പത്യത്തിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത ചോദ്യമാണിത്..

“വേണ്ട… നമുക്ക് വീട്ടിലേക്ക് പോയാ മതി… “..

എന്തോ ഒരു കെണി തനിക്കായി ഒരുങ്ങിയിരിപ്പുണ്ടെന്ന് സുഷമക്ക് ഉറപ്പായി..അതെന്താണെന്ന് ഒരൂഹവും കിട്ടിയതുമില്ല..ആ ഇരുപതിനായിരത്തിനെ പറ്റി തന്നോട് ചോദിക്കാത്തത് തന്നെ വലിയൊരു കെണിയാണ്..പക്ഷേ ചോദിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.. തെളിവില്ലല്ലോ..താൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടുമില്ല..ആ എ ടി എം കാർഡ് തന്റെ അലമാരയിൽ

💬 Comments

View all comments