Chapter Title : പൂമഴ പെയ്ത തീരങ്ങൾ 4 [സ്പൾബർ]
മുഖത്ത് ഗൗരവമാണെന്ന് കണ്ട് സുഷമക്ക് പേടി തോന്നി.. എന്തോ അറിഞ്ഞിട്ട് സംസാരിക്കുമ്പോലെയാണ് അവൾക്ക് തോന്നിയത്.. എങ്കിലും ഇല്ലെന്നവൾ തലയാട്ടി..
“പിന്നെ മാറ്റിപ്പറയരുത്…”..
ഇപ്പോൾ സുഷമ ശരിക്കും പേടിച്ചു..
“ഇ… ഇല്ല…”..
വാക്കുകളുടെ വിറയൽ നിയന്ത്രിക്കാൻ അവൾക്കായില്ല..
ദേവദാസ് മൊബൈലെടുത്ത് എന്തോ തിരഞ്ഞു.. പിന്നെ ഒരു വോയ്സ് എടുത്ത് മൊബൈൽ സുഷമയുടെ കയ്യിൽ കൊടുത്തു..
“ഇന്നാ… ഈ വോയ്സ് പ്ലേ ചെയ്യ്…”..
അത് മറ്റൊരു ഫോണിൽ നിന്ന് ഫോർവേഡ് ചെയ്ത വോയ്സാണെന്ന് സുഷമക്ക് മനസിലായി.. അവൾ വിറക്കുന്ന വിരല് കൊണ്ട് ആ വോയ്സ് പ്ലേ ചെയ്തു..
“ ഞാനെത്ര തവണ നിന്നോട് പറഞ്ഞു പൈസ ഞാൻ തരാന്ന്… അപ്പോ നിനക്കത് വേണ്ട… ഒരു പ്രശ്നവുമില്ല കുട്ടാ… നിനക്കെത്രയാ വേണ്ടത്… ?..
അത് പറ…”..
കൂടം കൊണ്ട് തലക്കടിയേറ്റത് പോലെ സുഷമ പൊട്ടിപ്പിളർന്നു.. അവൾക്ക് വിശ്വസിക്കാനായില്ല.. അടിമുടി കിടുങ്ങിപ്പോയ സുഷമ മൊബൈൽ താഴെ വീഴാതിരിക്കാനായി മുറുക്കിപ്പിടിച്ചു..അവൾക്ക് തല ഉയർത്താനായില്ല.. ഭർത്താവൊരുക്കി വെച്ച കെണിയിൽ നിന്ന് പുറത്ത് കടക്കാനാവാധ വിധം താൻ കുടുങ്ങിപ്പോയെന്ന് അവൾക്ക് മനസിലായി..
“ ഇത് നീ പറഞ്ഞതാണോ… ?”..
ദേവദാസിന്റെ മുഴക്കമുള്ള ശബ്ദം അശരീരി പോലെ സുഷമ കേട്ടു.. അവൾക്ക് മൂളാനോ, തലയാട്ടാനോ കഴിയാത്ത വിധം അവൾ മരവിച്ച് പോയിരുന്നു..
“ പറ… നിന്റെ ശബ്ദമല്ലേ… ?.. നീ പറഞ്ഞതല്ലേ ഇത്… ?”..
വീണ്ടും ദേവദാസ് ചോദിച്ചു..
അതിനും മറുപടിയില്ല..
“ശരി… അടുത്ത വോയ്സ് പ്ലേ ചെയ്യ്…”..
വേട്ടയാടിക്കിട്ടിയ ഇരയെ കടിച്ച് കീറും മുമ്പുള്ള വന്യമൃഗത്തിന്റെ മുരൾച്ച പോലെയാണ് ദേവദാസിന്റെ ശബ്ദം സുഷമയുടെ കാതിൽ പതിച്ചത്..തന്റെ നിയന്ത്രണത്തിൽ
💬 Comments
View all comments