Chapter Title : പൂമഴ പെയ്ത തീരങ്ങൾ 4 [സ്പൾബർ]
പതറാൻ പാടില്ലെന്ന് സുഷമയുടെ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു.. പിടിച്ച് നിൽക്കാൻ പറ്റുന്നിടത്തോളം പിടിച്ച് നിൽക്കണം.. ബാക്കി പിന്നെ നോക്കാം..
എന്നാലും ഈ വോയ്സൊക്കെ എങ്ങിനെ ഇയാളുടെ കയ്യിൽ കിട്ടിയെന്ന് എത്ര ചിന്തിച്ചിട്ടും ഒരൂഹം പോലും അവൾക്ക് കിട്ടിയില്ല..
പൊടുന്നനെ ഇത് വരെ ഉണ്ടാകാത്തത്ര ശക്തിയിൽ സുഷമ ഞെട്ടി വിറച്ചു.. ഇത്രയും കേട്ടെങ്കിൽ ബാക്കി കൂടി ഭർത്താവ് കേട്ട് കാണില്ലേ..?. ഈശ്വരാ.. ജീവിതം തീർന്നല്ലോ..എന്തൊക്കെയാണ് കഴപ്പ് കയറി താൻ പറഞ്ഞിട്ടുള്ളത്..?..അതൊക്കെ തന്റെ ഭർത്താവ് കേട്ടാ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല..തന്റെ ജീവിതം മാത്രമല്ല, ജീവനും ഇന്നത്തോടെ തീർന്നു..
“നീ പറയുന്നോ,അതോ വണ്ടി തിരിച്ച് നിന്റെ വീട്ടിലേക്ക് വിടണോ… ?”..
ആ ചോദ്യത്തിന്റെ അർത്ഥം സുഷമക്ക് കൃത്യമായും മനസിലായി..
“ അത്… നമ്മുടെ… വീട്ടിൽ… പണിക്ക് വന്ന്… പരിചയമുണ്ട്…”..
ചിതറിപ്പോയ വാക്കുകളോടെ സുഷമ പറഞ്ഞു..
“ആ പരിചയം വെച്ചാണോ നാൽപതിനായിരം രൂപ നീ അവന് കൊടുത്തത്… ?”..
“അത്… അവൻ…തിരിച്ച് തരാന്ന് പറഞ്ഞപ്പോ…”..
“എന്നിട്ടവൻ തിരിച്ച് തന്നോ… ?”..
സുഷമ മിണ്ടിയില്ല.. അവൾ ശരിക്കും ഭയപ്പെട്ടിരുന്നു.. പൈസയുടെ കാര്യമൊന്നും അവൾക്ക് വിഷയമേ ആയിരുന്നില്ല..എന്തേലും പറഞ്ഞ് നിൽക്കാം… പക്ഷേ, വേറെന്തെങ്കിലും ഭർത്താവ് കേട്ടോന്നാണ് അവൾ ഭയപ്പെട്ടത്..
“ഇല്ല…തരാന്ന് പറഞ്ഞിട്ടുണ്ട്…”..
“എന്നോട് ചോദിക്കാതെ നീയെന്തിനാ അവന് പൈസ കൊടുത്തത്… ?..
ആദ്യത്തെ തവണ എടുത്തപ്പോ തന്നെ ഞാൻ നിന്നോട് ചോദിച്ചതല്ലേ..?.
നീയെന്തിനാ എന്നോട് കള്ളം പറഞ്ഞത്… ?”..
“ അത്… അവനൊരു അത്യാവശ്യം പറഞ്ഞപ്പോ… വായ്പയായി… “..
“ അതാ ഞാൻ ചോദിച്ചത്… രണ്ട് ദിവസം വീട്ടിൽ പണിക്ക് വന്നവന് നാൽപതിനായിരം രൂപയാണ് നീ കൊടുത്തത്…
💬 Comments
View all comments