0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 25.5K

ഇങ്ങത്തിക്കോണം! ചിങ്ങം ചിറക്ക് പോകാനുള്ളതാ. വല്യച്ചനും ചെറിയച്ഛനും മക്കളും എല്ലാരുമുണ്ട്! നീ മാത്രം ഇല്ലാത്തത് ഉള്ളു.”

“അത് ഞാനില്ല, എനിക്ക്നാളെ മാച്ച് ഉള്ളതാ!”

“ഓ പിന്നെ നീയൊന്നു മിണ്ടാണ്ടിരിക്ക് നകുൽ. ദേ ഞാനച്ഛനോടു കൊടുക്കാം!”
നകുൽ കുടുങ്ങിയല്ലോ നാഥാ എന്ന മട്ടിൽ കൈ തലയിൽ വെച്ചതും.

“എന്താടാ നീ വല്ലോം കഴിച്ചോ!” അങ്ങേത്തലക്കൽ കടുപ്പിച്ച ഒരു ശബ്ദം!

“ഒന്ന് വേഗം ഫ്രഷ് ആയിട്ട് ചായ കുടിക്കാൻ പോണം അച്ഛാ!”

“ഉം, ഇന്ന് രാത്രി ഉള്ള ബസ്സിന് വന്നോണം!”

“അത്….”

“ഒന്നും ഇങ്ങോട്ടു പറയണ്ട!”

“ഉം വരാ!” നകുലിന്റെ ഉള്ളിൽ അച്ഛനോട് നല്ല പേടിയുണ്ട്. അമ്മയെ ആണ് അവന്റെ കൂട്ട്. ലാളിച്ചും കൊഞ്ചിച്ചും അവനെ വഷളാക്കി എന്ന് വേണം പറയാൻ. പക്ഷെ നിമിഷ അങ്ങനെയൊന്നുമായിരുന്നില്ല, നല്ല കുട്ടി എന്ന് വെച്ചാൽ. പഠിക്കാനും മിടുക്കി. നൃത്തം ചെയ്യാനും അറിയാം. ഇപ്പൊ ബിഫാമിനു ചേർന്നിട്ടേയുള്ളു. നകുലന്റെ അച്ഛൻ അജിത് അവനെ ഷട്ടിൽ കളിക്കാനും പഠിപ്പിച്ചിരുന്നു. പിന്നെ മാച്ച് ഒക്കെ അവന്റെയൊപ്പം ഇരുന്നു കാണാറുമുണ്ട്, അങ്ങനെയാണ് അവനു സ്പോർട്സിൽ ഇന്ട്രെസ്റ് ഉണ്ടായത്. പക്ഷെ നിമിഷയ്ക്കാണ് ഷട്ടിൽ കളിക്കാൻ കൂടുതലിഷ്ടം. രണ്ടാളും അച്ഛൻ വാങ്ങിക്കൊടുത്ത വെസ്പയിൽ ഗ്രൗണ്ടിൽ ചെല്ലുമ്പോ അവൻ ഫുട്ബാളും അവൾ ഷട്ടിലും കളിക്കുന്നത് പതിവാണ്.

നിമിഷയ്ക്കും നകുലിനും ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ, അതായത് 18 ഉം 19 പ്രായം. ചോര തിളക്കുന്ന ഈ പ്രായത്തിൽ കുരുത്തക്കേട് കാണിക്കാൻ കൊതിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ നിമിഷയ്കും നകുലിനും കോളേജിലും സ്‌കൂളിലും ആരോടും പ്രണയമൊന്നും ഉണ്ടായിരുന്നില്ല. ഇരുവരുമെല്ലാം തുറന്നു പറഞ്ഞിരുന്നത് കൊണ്ടാവണം. രണ്ടാളുടെയും കണ്ണിൽ പെർഫെക്റ്റ്

💬 Comments

View all comments