0%

Chapter Title : പൂര്‍ണേന്ദു 3 [Daada]

Author : kkstories Read All Parts 212

വിരിയാന്‍ തുടങ്ങിയത് ആദിത്യനറിഞ്ഞു.

#####

സമയമൊത്തിരി വൈകിയതിനാല്‍ ഇവിടെ തന്നെ നില്‍ക്കെന്നുള്ള അശ്വതിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയ പൂര്‍ണേന്ദു ഫ്രഷായിട്ട് അശ്വതി നല്‍കിയ നൈറ്റിയുമിട്ട് മുറിയില്‍ ചാര്‍ജിലിട്ടിരുന്ന ഫോണെടുത്ത് നോക്കി കൊണ്ട് കട്ടിലില്‍ ചാരി ഇരുന്നു.

അശ്വതി അബുദാബിയിലുള്ള ഭര്‍ത്താവിനോട് സംസാരിച്ചു കൊണ്ട് ഹാളില്‍ കൂടി നടക്കുന്നത് തുറന്നു കിടന്ന വാതിലിലൂടെ കണ്ട പൂര്‍ണേന്ദു.,

കൃഷ്ണയുടെ വേറെ മെസേജുണ്ടോ എന്നു നോക്കിയെങ്കിലും ഒന്നും കാണാത്തതിനാല്‍ അല്‍പ്പം വിഷമത്തോടെ നോക്കി കൊണ്ടിരിക്കവേ.,
കൃഷ്ണ പൂതിയൊരു പോസ്റ്റ് ഇട്ടിട്ടുണ്ടെന്നുള്ള നോട്ടിഫിക്കേഷന്‍ വന്നു.

അതീവ ഉത്സാഹത്തോടെ പോസ്റ്റ് നോക്കാനായി എടുക്കവേ.,
നെറ്റ് വര്‍ക്ക് കിട്ടാതെ ലോഡിംഗെന്ന് കണ്ട് പൂര്‍ണേന്ദു ഈര്‍ഷ്യയോടെ ഫോണ്‍ അങ്ങിങ്ങായി മാറ്റി മാറ്റി പിടിച്ചു.
ഈ സമയം അവിടെ വാതില്‍ക്കല്‍ ആദിത്യന്‍ വന്നു നില്‍പ്പുണ്ടായിരുന്നു.
താന്‍ വരച്ച ചിത്രം കണ്ടിട്ടുള്ള പൂര്‍ണേന്ദുവിന്‍റെ റിയാക്ഷന്‍ കാണാനായിട്ടാണ് ആദിത്യന്‍ തിരിച്ചിറങ്ങി വന്നത്.

'' ആദീ., ഇവിടെ വീയ്ക്ക് റേഞ്ചില്ലേടാ..?! ''

നീരസത്തോടെ ഫോണ്‍ മാറ്റി മാറ്റി പിടിക്കവേ ആദിത്യനെ കണ്ട പൂര്‍ണേന്ദു ചോദിച്ചതും.,

'' ആ.. വീയ്ക്ക് ഈ റൂമില്‍ റേഞ്ചങ്ങനെ കിട്ടൂലാ., വിട്ടു വിട്ടേ കിട്ടൂ..!! എന്തു പറ്റീ...?! ''

അവളാ ചിത്രം ഇതുവരെ കണ്ടില്ലെന്ന് മനസ്സിലായതും., വല്ലാത്തൊരു ഭാവത്തോടെ ആദിത്യന്‍ ചോദിച്ചു.

'' ഒരു ഫയല്‍ ലോഡാകുന്നില്ല..?! ''

'' മോളിലേക്ക് വരുന്നോ..?! അവിടെ ഫുള്‍ റേഞ്ചാ..?! ''

അവിടെ വന്നാല്‍ അമ്മ അശ്വതിയുടെ ശല്ല്യമില്ലാതെ പൂര്‍ണേന്ദുവുമായി സമയം ചിലവഴിക്കാമെന്ന് പെട്ടെന്നുണ്ടായ ചിന്തയില്‍ ആദിത്യനൊന്ന് എറിഞ്ഞു നോക്കി.

കേള്‍ക്കേണ്ട താമസം., പൂര്‍ണേന്ദു കട്ടിലില്‍ നിന്നെഴുന്നേറ്റ് ആദിത്യനെ തട്ടി മാറ്റി കൊണ്ട്

💬 Comments

View all comments