0%

Chapter Title : പൂര്‍ണേന്ദു [Daada]

Author : kkstories Read All Parts 268

പൂര്‍ണേന്ദു

Poornendhu | Author : Daada


അമ്പല മുറ്റത്തു കൂടി നടക്കവേ '' ഇന്ദുവേ.., ഒന്നു നിക്കെടീ ''
എന്നുള്ള വിളി കേട്ട് പൂര്‍ണേന്ദു തിരിഞ്ഞു നോക്കിയതും.,

വേഗത്തില്‍ നടന്നു വരുന്ന അശ്വതിയെ കണ്ടു.
'' അയ്യോടീ., നിന്‍റെ കാര്യം ഞാന്‍ മറന്നു പോയി..!! ''
പൂര്‍ണേന്ദു ക്ഷമാപണത്തോടെ പറഞ്ഞതും.,
'' വേറെ പലതും ചിന്തിച്ച് നടക്കുന്നുണ്ടാവും..?! ''
അശ്വതി വീര്‍പ്പിച്ച മുഖവുമായി പറഞ്ഞു.
അതുകേട്ടൊരു ഞെട്ടല്‍ മുഖത്തുണ്ടായെങ്കിലും പെട്ടന്നാ ഭാവം മാറ്റിയിട്ട് അശ്വതിയെ നോക്കി പുഞ്ചിരി തൂകി പൂര്‍ണേന്ദു.
'' അതേയ്., ഇന്ന് നീ വരുമല്ലോ അല്ലേ..?! അതോ അതും ഇതേ പോലെ എന്തേലും ചിന്തിച്ച് നടന്ന് മറന്നു പോകോ..?! ''
ക്ഷേത്ര കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്‍റെ സീറ്റു തുറന്ന് കൈയ്യിലിരുന്ന ഇല ചീന്തിലെ പ്രസാദം വച്ചു കൊണ്ട് ചോദിക്കവേ പൂര്‍ണേന്ദു അശ്വതിയുടെ തോളത്ത് പതിയെ തല്ലി.
'' ചുമ്മാതങ്ങനെ പറഞ്ഞുണ്ടാക്കല്ലേ..?! ഞാന്‍ മറക്കാതെ വന്നോളാം..?! ''
'' വന്നാ നിനക്ക് കൊള്ളാം., ഇല്ലേല്‍ അവനെന്നെ വച്ചേക്കില്ല...!! അതേ പോലെ നിന്നേം...?! ''
അശ്വതി ഈണത്തില്‍ പറഞ്ഞു കൊണ്ട് ഹെല്‍മറ്റ് വച്ചിട്ട് സാരിത്തുമ്പ് കറക്കി അരയില്‍ തിരുകിയിട്ട് സ്കൂട്ടറില്‍ കയറി ഇരുന്നു.
'' വന്നോളാടീ.., നീ പൊക്കോ..?! ''
ചിരിയോടെ പൂര്‍ണേന്ദു പറഞ്ഞതും., അശ്വതി സ്കൂട്ടര്‍ വളച്ച് ഓടിച്ചു പോയി.
ആ പോക്ക് നോക്കി നില്‍ക്കവേ പൂര്‍ണേന്ദുവിന്‍റെ ചിന്തകളില്‍ പലതും തെളിഞ്ഞു വന്നു തുടങ്ങി.

കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ കൂട്ടായതാണ് അശ്വതിയോടൊപ്പം.
പഠിത്തം കഴിഞ്ഞ് പിന്നെ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം

💬 Comments

View all comments