0%

Chapter Title : പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്]

Author : Kambikathakal Read All Parts 899

പറഞ്ഞ് തരുന്നപോലെ ചെന്ന് പറഞ്ഞ് അവനെ ഒന്ന് ഭീഷണിപ്പെടുത്ത്”

കൂട്ടത്തിലൊരു ടീച്ചർ രാജേഷിനെ വാരാൻ പോയി. മറ്റുള്ളവർ സൗമ്യ ടീച്ചറെ സാരി ഉടുപ്പിച്ചു. തന്ത്രപരമായ ഒരു അഡ്ജസ്റ്റ്മെൻറ് ഉടുപ്പിക്കലായിരുന്നു അത്. പിന്നൊന്നും വെച്ച് ശരിക്കും ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല.

അഞ്ച് ദിവസം നീണ്ട പരിപാടിയുടെ സമാപന ദിവസത്തെ പരിപാടികൾക്ക് അതിഥികളായി സി ഐ ശ്രീ കോത്താഴത്ത് ചാപ്പൻ നമ്പ്യാരും  പ്രമുഖ എഴുത്തുകാരി ശ്രീ ലീലാ കുമാരിയും പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് കാലേകൂട്ടി തന്നെ പൂതപ്പാറ ഗവൺമെൻ്റ് സ്കൂളിൽ സന്നിഹിതരായി.

ഏതൊക്കെയോ കനമേറിയ ഗ്രന്ഥങ്ങൾ പടച്ചു വിടുകയും സർവ്വകലാശാലയിലെ സ്വാധീനം നിമിത്തം അതിൽ ചിലതൊക്കെ മലയാളം കരിക്കുലത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഒഴിച്ചു നിർത്തിയാൽ എഴുത്തുകാരി എന്നറിയപ്പെടാനുള്ള യാതൊരു യോഗ്യതയും ശ്രീ ലീലാ കുമാരിക്കുണ്ടായിരുന്നില്ല എന്ന കാര്യം ഇവിടെ പ്രസ്താവ യോഗ്യമാണ്. സത്യം പറയുകയാണെങ്കിൽ ശ്രീ കുമാരിയുടെ ഒരു കൃതി അബദ്ധത്തിൽ എങ്ങാനും വായിച്ചവർ കഥ മനസിലാക്കുവാൻ കൂടി വേറൊന്ന് വായിക്കുകയില്ല. അത്രക്കും ഉത്കൃഷ്ടമായ രചനാ വൈഭവമാണ് അവർ പ്രകടിപ്പിച്ചിരുന്നത്.

സമാപന സമ്മേളനത്തിൻ്റെ പരിപാടികൾ സൗമ്യ ടീച്ചറിൻ്റെ സ്വാഗത പ്രസംഗത്തോട് കൂടി തുടങ്ങി. അവസാന ദിവസമായത് കൊണ്ടും ശനിയാഴ്ച ആയതിനാലും സാധാരണയിൽ കവിഞ്ഞ ആൾതിരക്കുണ്ടായിരുന്നു. സ്വാഗതത്തിന് ശേഷം സൗമ്യ ടീച്ചർ ശ്രീ ഒണക്കനെ അധ്യക്ഷ പ്രസംഗത്തിനായി ക്ഷണിച്ചു. തെളിഞ്ഞ ആ പ്രഭാതത്തിൽ മറ്റ് പലതും ചെയ്യാമായിരുന്നിട്ടും പ്രവൃത്തി ദിവസമല്ലാഞ്ഞിട്ട് കൂടി അവിടെ വന്ന് കൂടിയിരിക്കുന്ന ബഹുശതം കുട്ടികളുടെയും എതാണ്ടത്ര തന്നെ മുതുക്കികളുടെയും മുതുക്കന്മാരുടെയും സഹന ശക്തി പരീക്ഷിക്കുവാനാണ് അത്തരുണത്തിൽ ശ്രീ ഒണക്കൻ തുനിഞ്ഞത്.

അത്രയും കുട്ടികൾ ഇരുന്നും നിന്നും കൂക്കി വിളിച്ചിട്ടും ബഹളമുണ്ടാക്കിയിട്ടും

💬 Comments

View all comments