Chapter Title : പോപ്പിൻസ് 1 [അപരൻ]
ആറു മണിയാകുമ്പം ആ വഴി പോകേണ്ട ഒരു കാര്യമുണ്ട്. നേരിട്ടു പറയാം."
" അതാ നല്ലത്. അല്ലേൽ ചിലപ്പോ തങ്കമ്മ വരില്ല.."
....
ഏകദേശം ആറു മണി ആകാറായപ്പോൾ ബാലു കാറെടുത്ത് ഇറങ്ങി. ഒരു കിലോമീറ്ററപ്പുറേയാണ് തങ്കമ്മയുടെ വീട്.
ബാലു ചെല്ലുമ്പോൾ തങ്കമ്മ മുറ്റത്ത് ഉണങ്ങാനിട്ടിരുന്ന തുണികൾ എടുക്കുകയായിരുന്നു...
" ആഹാ.. ബാലുസാറോ"
" സാബു എന്തിയേ തങ്കമ്മേ" വരാന്തയിലേക്കു കയറിക്കോണ്ടു ബാലു ചോദിച്ചു.
" അവനിതേ ഇപ്പോ വഴീലേക്കിറങ്ങി. എന്താ സാറേ"
" അതു നന്നായി. " ബാലു വരാന്തയിലിട്ടിരുന്ന കസേരയിലിരുന്നു പറഞ്ഞു.
പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു, " തങ്കമ്മേ.. ബുധനാഴ്ച വരാമോ. ബിജി ബുധനും വ്യാഴവും വീട്ടിലില്ല. വയനാട്ടിൽ ഒരു കല്യാണത്തിനു പോകുകാ.."
തങ്കമ്മ വിശാലമായി പുഞ്ചിരിച്ചു..
" എന്നാ ബുധനാഴ്ച മാത്രമാക്കേണ്ട. വ്യാഴവും വരാം"
" അപ്പോ സാബുവോ"
" അതാ സാറേ ഭാഗ്യമെന്നൊക്കെ പറയുന്നത്. അവനു ഏതാണ്ടു പ്രോജക്റ്റു ചെയ്യാൻ ബുധനാഴ്ച പോണമെന്ന്. പിന്നെ വെള്ളിയാഴ്ചയേ വരത്തൊള്ളൂന്ന്.."
" ബുധനാഴ്ച ഒരു പത്തു പതിനൊന്നാകുമ്പോ ബിജി പോകും. മോനെ ചേച്ചീടെ വീട്ടിലാക്കിയിട്ട് ഞാൻ വൈകിട്ടു തങ്കമ്മയെ വിളിക്കാം."
" ങാ. അതുമതി"
ബാലു തങ്കമ്മയുടെ വീട്ടിൽ നിന്നിറങ്ങി വേണ്ട ഷോപ്പിങ്ങ് ഒക്കെ നടത്തിയ ശേഷം വീട്ടിലേക്കു മടങ്ങി...
ബാലു വെളിയിലേക്കിറങ്ങാൻ കാത്തു നിൽക്കുകയായിരുന്നു ബിജി. ബാലു പോയതും അവൾ മൊബൈലെടുത്തു സാബുവിനെ വിളിച്ചു..
" എന്താ ചേച്ചീ വിളിച്ചത്" സാബു അന്വേഷിച്ചു.
" എടാ നീ എന്റെ കൂടെ വയനാടിനു പോരുന്നോ... അടുത്ത വ്യാഴാഴ്ച.. ഞാനൊറ്റയ്ക്കാ.. ഒരു കല്യാണമുണ്ട്.."
"
💬 Comments
View all comments