Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1
തന്റെ വീട്ടിലേക്കും അപർണ ഓഫീസിലേക്കും പോയി.
വീട്ടിലെത്തിയ ശ്യാം ഓരോ ചിന്തകളിൽ മുഴുകി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് അവൻ ഉറക്കം പിടിച്ചത് എന്ന് അവന് അറിയില്ലായിരുന്നു. പിറ്റേന്ന് രാവിലെ നിർത്താതെ ഉള്ള ഫോൺ മണി കേട്ടാണ് അവൻ ഉണർന്നത്. നോക്കുമ്പോൾ ഒരു ലാൻഡ്‌ലൈൻ നമ്പറിൽ നിന്നും എട്ട് മിസ്സ് കാൾ. അവൻ ഫോൺ എടുത്ത് തിരിച്ചു വിളിക്കാൻ നോക്കുമ്പോൾ അവന്റെ ഫോണിൽ വീണ്ടും അതേ നമ്പറിൽ നിന്നും കാൾ വരുന്നു. അവൻ ആ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ"
"ഞാൻ ശ്യാമിനോട് ആണോ സംസാരിക്കുന്നത്."
"അതെ ശ്യാം ആണ് സംസാരിക്കുന്നത്."
"ശ്യാം, ഞാൻ മഞ്ജു ടെക്നോകംപാനിയൻ കമ്പനിയുടെ എച് ആർ ടീമിൽ നിന്നാണ് വിളിക്കുന്നത്. ശ്യാമിനെ ഞങ്ങൾക്ക് അടിയന്തരമായി കാണണം. ഞങ്ങൾ മെയിൻ ഓഫീസിൽ ഉള്ള എച് ആർ ടീം ആണ്. മെയിൻ ഓഫീസിൽ വന്ന് സെക്യൂരിറ്റിയോട് പറഞ്ഞാൽ മതി എന്നെ കാണാം."
"ഞാൻ ഓഫീസിൽ പോകുമ്പോൾ അത് വഴി വന്നാൽ പോരെ?"
"പോരാ! ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ള കാര്യം ആണ്. അത് കൊണ്ട് എത്രയും പെട്ടന്ന് വരണം."
"എന്താണ് കാര്യം എന്ന് പറയാമോ?"
"ഫോണിലൂടെ പറയാൻ പറ്റില്ല. ശ്യാം നേരിട്ട് വരണം."
"ശരി. ഞാൻ വരാം." എന്ന് പറഞ്ഞവൻ ഫോൺ വെച്ചു.
അപർണയെ വിളിച്ചാലോ എന്നവൻ ആലോചിച്ചു, പിന്നെ അവൾ രാത്രി ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുകയാണലോ എന്ന് ആലോചിച്ച അവൻ അത് വേണ്ട എന്നു വെച്ചു. അവൻ വേഗം കുളിചൊരുങ്ങി അവരുടെ കമ്പനിയുടെ മെയിൻ ഓഫീസിൽ എത്തി. മെയിൻ ഓഫീസ് ശ്യാം ജോലി
💬 Comments
View all comments