Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1
പേരും രണ്ടു ഷിഫ്റ്റ് ആയപ്പോൾ രണ്ടു പേരും തമ്മിൽ കാണാനും വർത്തമാനം പറയാനും ഓഫീസിൽ കൂടുതൽ നേരം തങ്ങാൻ തുടങ്ങി. ഓഫീസിലെ കൂടിക്കാഴ്ചകൾ മതിയാവാതെ ആയപ്പോൾ വാരാന്ത്യങ്ങൾ ഒരുമിച്ച് ചിലവഴിക്കാൻ തുടങ്ങി. പക്ഷെ തന്റെ പരിധികളെ കുറിച് വ്യക്തമായി അറിയുന്ന ശ്യാം അപർണയെ കുറിച് കൂടുതൽ സ്വപ്‌നങ്ങൾ ഒന്നും നെയ്യുവാൻ നിന്നില്ല.പക്ഷെ സഹജോലിക്കാർ, കൂട്ടുകാർ എന്നതിൽ കൂടുതൽ ഉള്ള ഒരു അടുപ്പം അപർണയുമായി ഉണ്ട് എന്ന് അവനു തോന്നി.
അപർണയെ ആദ്യമായി കണ്ട നാൾ അവൻ ഓർമ്മിക്കാൻ നോക്കി. അശ്വിൻ സർ തന്നെ അദ്ദേഹത്തിന്റെ കാബിനിലേക്ക് വിളിപ്പിച്ചപ്പോൾ അവിടെ കണ്ട ആ സുന്ദരമുഖം അവനു ഒരിക്കലും മറക്കാൻ പറ്റാത്തത് ആയിരുന്നു. ഒരു നിമിഷം തന്റെ ചുറ്റും ഉള്ള ലോകം മുഴുവൻ നിൽക്കുന്ന മാതിരി തോന്നി. ഒരു വെള്ള ചുരിദാർ ആയിരുന്നു വേഷം. വെള്ള പാന്റും വെള്ള ഷാളും ധരിച്ച ആ പെണ്കുട്ടി ഏതോ ദേവലോക സുന്ദരി ആണ് എന്ന് തോന്നിച്ചു. വട്ടമുഖം, വിടർന്ന കണ്ണുകൾ, ലേശം പൊന്തിയ ചുവന്ന ചുണ്ടുകൾ. താൻ നോക്കിയപ്പോൾ ആ ചുണ്ടുകൾ ഒന്ന് വിറച്ചോ എന്നൊരു സംശയം.
"ശ്യാം ഇത് അപർണ. അപർണ ഇനി മുതൽ നമ്മുടെ രണ്ടാമത്തെ ഷിഫ്റ്റ് ഹാൻഡിൽ ചെയ്യും. ശ്യാം വേണം അവർക്കു എല്ലാം പറഞ്ഞു കൊടുക്കാൻ. " എന്നിട്ട് അപർണയുടെ നേരെ തിരിഞ്ഞു " അപർണ ഇത് ശ്യാം. ശ്യാം ആണ് ഈ പ്രൊസസ്സിന്റെ എല്ലാമെല്ലാം ."
അപർണ മെല്ലെ കൈനീട്ടി. ആ കൈയിൽ കൈ കൊടുത്തപ്പോൾ ഒരു ഷോക് അടിച്ച പ്രതീതി ആയിരുന്നു ശ്യാമിന്. ശ്യാം
💬 Comments
View all comments