Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale]
ഒരു പ്ലാൻ എല്ലാ സൺഡേയും നിനക്കെന്നെ കിട്ടണം. അതല്ലേ ഉള്ളു. ഞാനെന്താ നിന്റെ കീപ് ആണോ.
നീ വീട്ടിൽ പറയുന്നു എന്ന് പറഞ്ഞിട്ട് എന്തായി? സാറ ആകെ ചൂടിലായി. അവളെ വിറച്ചു തുടങ്ങി.
"എന്റെ സാറ ഞാൻ സംസാരിക്കാം, സമയം വരട്ടെ. നീയൊന്നു അടങ്ങ്. " അഖിൽ പറഞ്ഞോഴിയാൻ നോക്കി.
"അഞ്ചുകൊല്ലമായി കിട്ടാത്ത സമയം ആണോ അഖിലേ ഇനി നിനക്ക്. ഇത് ശരിയാവില്ല. ഇന്നെനിക്കു ഒരു തീരുമാനം അറിയണം. എന്നെ നിനക്ക് വേണമെങ്കിൽ ഇന്ന് തന്നെ നീ വീട്ടുകാരോട് പറയുന്നു. അവര് സമ്മതിച്ചില്ലെങ്കിൽ നമ്മൾ രജിസ്റ്റർ മാര്യേജ് ചെയ്യുന്നു. ഇല്ല എങ്കിൽ നമുക്കിത് ഇവിടെ നിർത്താം." അവൾ തന്റെ തീരുമാനം തറപ്പിച്ചു പറഞ്ഞു.
"എന്റെ സാറ, ഇപ്പോൾ ചോദിച്ചാൽ അവര് നോ പറയുകയേ ഉള്ളു. തന്നെയല്ല ചേട്ടൻ വീതം ചോദിച്ചു ചെറിയ പ്രശ്നം ആയി നിൽക്കുവാ. ഞാനെങ്ങാനും ഇപ്പോൾ ഇതും കൊണ്ടു അങ്ങോട്ട് ചെന്നാൽ സ്വത്തുമുഴുവൻ എപ്പോ ചേട്ടന്റെ പേരിലായെന്നു ചോദിച്ചാൽ മതി."
"ഓഹോ, ഇനി വീതം വെപ്പും കഴിഞ്ഞു നിന്റെ സൗകര്യം പോലെ പറയും. അതുവരെ നിനക്കിങ്ങനെ എന്നെ ആവശ്യത്തിന് ഉപയോഗിക്കണം. ഇനി അവര് സമ്മതിച്ചില്ലെങ്കിലോ?"
"ഞാനെങ്ങനെ എങ്കിലും സമ്മതിപ്പിച്ചോളാം എന്റെ സാറ. പ്ലീസ് നീയൊന്നു പറയുന്നത് മനസ്സിലാക്ക്".
"ഞാൻ പറഞ്ഞു കഴിഞ്ഞു അഖിൽ. ഒന്നുകിൽ ഇന്നൊരു തീരുമാനം. അല്ലെങ്കിൽ ഇതിവിടെ സ്റ്റോപ്പ്. എന്താ നിന്റെ അഭിപ്രായം, എനിക്കത് അറിഞ്ഞാൽ മതി."
ഇപ്പോൾ എനിക്ക് പറയാൻ കഴിയില്ല സാറ. ഞാൻ പറഞ്ഞില്ലേ, അവിടെ ആകെ വിഷയം ആകും. "
"അപ്പോൾ അഖിൽ നീ പ്രോപ്പർട്ടിയും നോക്കി ഇരുന്നോ. എന്നിട്ട് കിട്ടി കഴിയുമ്പോൾ വീട്ടുകാര് കാണിച്ചു തരുന്ന ഏതിനെ എങ്കിലും കെട്ട്. എന്നെ വെറുതെ വിട്ടേക്ക്." ആവളുടെ കണ്ണുകളിൽ നിന്നും ഒരുതുള്ളി കണ്ണുനീർ കവിലൂടെ ഒഴുകിയിറങ്ങി.
"എന്റെ സാറ നീയെന്താ ഈ പറയുന്നത്. ഞാനങ്ങോട്ടു വരാം. നമുക്ക് സംസാരിക്കാം. ഒക്കെ ശരിയാവും പ്ലീസ്."
എന്റെ ബിൽഡിങ്ങിന്റെ അടുത്തെങ്ങാനും നിന്നെ കണ്ടാൽ ഞാൻ തന്നെ തല്ലും നിന്നെ. നിനക്ക് വന്നു കയറി നിന്റെ പാടും നോക്കി ഇറങ്ങി പോയാൽ മതി.
💬 Comments
View all comments