Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale]
സാറയെ ആണ് അവൻ കണ്ടത്. നിറചിരിയോടെ, വളരെ സന്തോഷത്തോടെ അവൻ അവളുടെ അടുത്തേക്ക് ചെന്നു. വാതിലിൽ ചാരി കയ്യും കെട്ടി നോക്കി നിൽക്കുന്ന അവളുടെ മുൻപിൽ ഭിത്തിയിൽ ചാരി അവളെ ഇമവെട്ടാതെ നോക്കി ജിത്തും നിന്നു.
"എന്നും ഇങ്ങനെ വന്നു നിന്നുകൂടെ ". അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അയ്യടാ, മോന്റെ പൂതി. എളുപ്പം കയറി പോകാൻ നോക്ക്. ചേച്ചിയൊക്കെ പുറത്തു പോയിന്നു അടുത്തുള്ളവർക്കൊക്കെ അറിയാം. ഇനി നമ്മളിങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടിട്ട് അത് മതി." അവൾ ഒരു സ്റ്റെപ് പുറകോട്ടു മാറി.
"ദാ വീടിന്റെ കീ, ചേച്ചി തന്നിട്ടാണ് പോയത്. " അവൾ തന്റെ കയ്യിലിരുന്ന കീ ജിത്തിന് നേരെ നീട്ടി. അത് കയ്യിൽ വാങ്ങി അവളെ നോക്കി ജിത്ത് അവിടെ തന്നെ നിന്നു.
"ചെല്ലേടാ ചെക്കാ ..." അവൾ പോകാൻ ആംഗ്യം കാണിച്ചു.
മനസില്ലമനസോടെ ജിത്ത് റൂം തുറന്ന് അകത്തു കയറി. അപ്പോളും വാതിൽ അടക്കാതെ അവനെ നോക്കി സാറ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. തിരിഞ്ഞു നോക്കിയ ജിത്തിനെ ബൈ കാണിച്ചിട്ട് അവൾ വാതിൽ ചാരി.
ജിത്ത് ബാഗ് വച്ചിട്ട് ലൈറ്റും ഫാനും എല്ലാം ഓണാക്കി, അൽപനേരം ഫാനിന്റെ അടിയിൽ ഇരുന്നു. അപ്പോളും വാതിൽ തുറന്ന് തന്നെ നോക്കി നിന്നിരുന്ന സാറയുടെ മുഖമായിരുന്നു അവന്റെ മനസ്സിൽ. ഓടി ചെന്നു കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിയിരുന്നു അവളുടെ നിൽപ്പ് കണ്ടപ്പോൾ.
എന്ത് രസമാണ് പെണ്ണിനെ കാണാൻ. ഇന്ന് ആരുമില്ലാത്ത സമയവും. പക്ഷേ എങ്ങനെ അവളുടെ അടുത്തെത്തും എന്നാലോചിച്ചിട്ടു ജിത്തിന് ആകെ വെപ്രാളവും പരവേശവും പോലെ. കുറേ തണുത്തവെള്ളം ഫ്രിഡ്ജിൽ നിന്നും എടുത്ത് കുടിച്ചിട്ട് അവൻ റൂമിലേക്ക് കയറി. ഡ്രെസ്സെല്ലാം ഊരി ഇട്ടിട്ടു അവൻ കുളിക്കാനായി ബാത്റൂമിലേക്ക് കയറി.
കുളി കഴിഞ്ഞ് വന്നു ഡ്രസ്സ് ഇട്ട് അവൻ ഫ്രണ്ട് റൂമിൽ വന്ന് മൊബൈൽ കയ്യിലെടുത്തു. ഓപ്പൺ ചെയ്തു നോക്കിയപ്പോൾ സാറയുടെ ഒരു വാട്സ്ആപ്പ് മെസ്സേജ്. 'ഫ്രീ ആകുമ്പോൾ വിളിക്ക് '. അവന്റെയുള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞു. പെട്ടന്നവൻ സാറയെ വിളിച്ചു.
"ഹെലോ " അവളുടെ പതിഞ്ഞ ശബ്ദം.
"എന്താ വിളിക്കാൻ പറഞ്ഞത്?. അങ്ങേയറ്റം
💬 Comments
View all comments