Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
പലപ്പോളായി അവനോട് ആരാണെന്നു ചോദിച്ചിരുന്നു.
അവനോട് പറയാതെ പറ്റില്ല എന്ന സാഹചര്യത്തിൽ ജിത്ത് അവനോട് എല്ലാം തുറന്ന് പറഞ്ഞു. അടുത്തുണ്ടായിട്ടും പരസ്പരം ഒന്ന് മതിവരുവോളം കാണാൻ പറ്റാതെ, തന്നിലുള്ള സ്നേഹം എത്രയെന്ന് അവളുടെ ഒപ്പം നിന്ന് പകർന്നു കൊടുക്കാൻ പറ്റാതെ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നതിന്റെ വേദന ജിത്ത് അവനെ അറിയിച്ചു.
"എടാ... അവളെ തട്ടിട്ട് നീ ഓടെടാ.." എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അതായിരുന്നു ദീപുവിന്റെ മറുപടി.
"അവളെ തട്ടിയിട്ട് ഞാൻ എങ്ങോട്ട് ഓടാൻ ദീപൂ?..." അത് കേട്ട് ജിത്ത് അമ്പരന്ന് അവനെ നോക്കി.
"എടാ..അവളെ കൊണ്ട് ഓടി കല്യാണം കഴിക്കാൻ ". ദൈവമേ, അവളെയുംകൊണ്ട് ഒളിച്ചോടാനാണ് ഈ മരപൊട്ടൻ പറയുന്നത്. ജിത്ത് തലയിൽ കൈ വച്ചു പോയി.
"അതൊന്നും അത്ര ഈസി അല്ല ദീപു. അത് തന്നെയല്ല സാറ അതിന് ഒന്നും സമ്മതിക്കില്ല." ജിത്ത് അവന്റെ വിഷമം അറിയിച്ചു.
"എന്നാൽ ഒർദിവസം എങ്ങോട്ടെങ്കിലും കർങ്ങാൻ പോടാ.. നല്ല സ്ഥലങ്ങൾ ഞാൻ പർഞ്ഞു തരാം. റാവിലെ പോയി വൈകിട്ട് തിർച്ചു വന്നാൽ പോരെ?. നിങ്ങൾക്ക് അത്രയും നേറം ഒർമിച്ചു വർത്തമാനം കിട്ടും.. പിന്നെ വേണേ ഒരു ചോദ് ചോദിക്കാം..". അതും പറഞ്ഞ് അവൻ തന്റെ സ്വാതസിദ്ധമായ പൊട്ടച്ചിരി പാസ്സാക്കി.
"എന്ത് ചോദ്യം ചോദിക്കാമെന്ന്?. ജിത്ത് അവനെ നോക്കി കണ്ണ് മിഴിച്ചു.
"ആരേയാർ...ഒരു ഗെയിം നടത്താന്ന്.." അവൻ പൊട്ടച്ചിരി തുടർന്നു. ഇവനെ മനസ്സിലാക്കി എടുക്കാൻ പ്രപഞ്ചസൃഷ്ടാവിന് പോലും സാധിക്കുമെന്ന് തോന്നുന്നില്ല.
പക്ഷേ സംഗതി കൊള്ളാമെന്നു ജിത്തിനും തോന്നി. എങ്ങനെയും കുരച്ചു നേരം സാറയോടൊപ്പം ചിലവഴിച്ചേ പറ്റു. അതിപ്പോ അവൻ പറഞ്ഞപോലെ ചോദ് ചോദിക്കാനൊന്നുമല്ല. അവളെയും ചേർത്ത് പിടിച്ചു ഒരു ദിവസം എങ്കിൽ ഒരു ദിവസം, അവൾക്കൊപ്പം ചിലവഴിക്കണം.
അത്രെയെങ്കിലും വേണ്ടത് അത്യാവശ്യമാണ്. ഭ്രാന്തുപിടിക്കുന്ന ഈ സാഹചര്യത്തിൽനിന്ന് അതൊരു വലിയ ആശ്വാസം ആകും. സാറയോട് പറഞ്ഞപ്പോൾ വീർപ്പു മുട്ടി നടന്നിരുന്ന അവളും അപ്പോൾ തന്നെ യെസ് മൂളി. എങ്ങോട്ട് പോണമെന്നു പ്ലാൻ ചെയ്യാൻ അവളും സമ്മതം അറിയിച്ചു. എവിടെ എങ്കിലും റൂം എടുക്കാനോ, തങ്ങാനോ സാറക്ക് ആദ്യം മുതലേ എതിർപ്പാണ്. ഇത് പറഞ്ഞപ്പോൾ അവളും ഓക്കെ.
ദീപു അധികം ദൂരെ അല്ലാത്ത ഒരു പിക്നിക് സ്പോട് സജസ്റ്റ് ചെയ്തു. ഒരു ഒന്ന് ഒന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാൻപറ്റുന്ന ഒരു സ്ഥലം. സിറ്റിയിൽനിന്നും മാറി ഒരു ഗ്രാമപ്രദേശം. അത്യാവശ്യം ഗ്രാമഭംഗിയും, പാറയും മലയും, ചെറിയ കാടും കാട്ടരുവിയും,
💬 Comments
View all comments