പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]
📝 Ongoing
👁 69909 views ❤ 282 likes ⭐ 0.0 rating 💬 13 comments 📚 1 chapters 📅 2026-03-28
പ്രാണന്റെ നാളങ്ങൾ ❤️ 3 Pranante Nalamgal Part 3 | Author : Batman [ Previous Part ] [ www.kkstories.com ] ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെ നോക്കിപ്പോയി. അത്രയ്ക്കും ഐശ്വര്യം. സാരിയൊക്കെ ഉടുത്തു. ഇറനുള്ള ചുരുണ്ട മുടിയും. സാരിക്ക് ഇടയിൽ അവളുടെ വയറിന്റെ ചെറിയ ഭാഗവും. എന്താ ചിരി..എന്റെ ജീവിതത്തിൽ ഇത്രെയും നല്ലയൊരു കണി ഞാൻ കണ്ടിട്ടില്ല. ഇവൾ ഈ വെളുപ്പിനെ ഇത് എവിടാ പോണേ?? ഞാൻ :- എന്താ ഗായത്രി..?? അവൾ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു.. ഗായത്രി :- അത്... സന്ദീപേ..എനിക്ക് ഒന്ന് അമ്പലത്തിൽ പോണമായിരുന്നു. ഇന്ന് അച്ചന്റെ ഓർമദിവസമാണ്. ഇവിടെ എനിക്ക് വലിയ പരിചയമില്ല. അല്ലങ്കിൽ നിന്നെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.. എന്നെ ഒന്ന് അമ്പലത്തിൽ കൊണ്ടുപോകാമോ? ഈ വേഷത്തിൽ നിന്ന് ഇങ്ങയൊക്കെ ചോദിച്ചാൽ എങ്ങനാ പറ്റില്ല എന്ന് പറയണേ. അതും ഇവളെപ്പോലെ ഒരു പാവം.. ഞാൻ :- പിന്നെ എന്താ.. നിൽക്ക് ഞാൻ ഒന്ന് റെഡിയായിട്ട് വരാം.. ഞാൻ അകത്തേക്ക് കയറി.. കണ്ണാടിയിൽ നോക്കി നിന്നിട്ട്.. എന്ത് ഐശ്വര്യമാണല്ലേ അവളെ കാണാൻ എനിക്ക് ഇഷ്ടായി.!! ഷവറിന്റെ താഴെ നിൽക്കുമ്പോൾ എന്റെ മനസ്സിൽ ---ആവിശ്വാസിയായ ഞാൻ അമ്പലത്തിൽ പോകാൻ കുളിച്ചു റെഡിയാകുന്നു.. അതും ഈ വെളുപ്പിനെ.. അവളോട് സ്നേഹമാണോ അതോ അനുകമ്പയണോ? അറിയില്ലാ.. ഇതൊക്കെ എവിടെച്ചെന്ന് നിൽക്കുവോ.. ആ വരുന്നത് വരട്ടെ.. ഞാൻ കുളിച്ചു . ഒരു മുണ്ടും. ഹാഫ് സ്ലീവ് കുർത
sachu jani.. peru okke onnu parayarnn