Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 4 [Batman]
വരെ ഇരുന്നു...
ഇടക്ക് എപ്പഴോ ഞാൻ അവളെ നോക്കിയപ്പോൾ കരച്ചിലൊക്കെ മാറി എന്റെ ടീഷർട്ടിന്റെ ബട്ടണിൽ പിടിച്ചു കളിക്കുന്നു. ഞാൻ അവളുടെ താടി പിടിച്ചു പൊക്കി. എന്റെ കണ്ണിലേക്കു നോക്കി അവൾ. കണ്ണൊക്കെ ഇപ്പോഴും ഈറനാണ്..
ഞാൻ എന്റെ തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു. എന്നിട്ട് കുനിഞ്ഞു കവിളിൽ ഒരു ഉമ്മ കൊടുത്തു.. പിന്നെ നെറ്റിയിലും..അവൾ പതിയെ എന്നെ നോക്കി ചിരിച്ചു. എന്റെ നെഞ്ചിൽ തന്നെ അങ്ങനെ കിടന്നു.
ഞാൻ :- സുഗിച്ച് കിടക്കുവാ അല്ലേ..??
ജാനി :- പിന്നെ ഒന്ന് പോടാ...
എന്നിട്ട് അവൾ ചാടി എഴുനേൽക്കാൻ നോക്കി.. ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് കട്ടിലേക്ക് മറഞ്ഞു..
ഞാൻ :- വെറുതെ നിന്നെ ചൂടാക്കാൻ പറഞ്ഞേയല്ലേ... അയ്യേ മണ്ടി പെണ്ണ്..
ജാനി :-.. മ്മ്.. സച്ചുട്ടാ...
ഞാൻ :- മ്മ്.. എന്താ..
ഞാൻ അവളുടെ മുടി ഒതുക്കി വച്ചുകൊണ്ട് വിളി കേട്ടു..
ജാനി :- എനിക്ക് അച്ഛന്റെ സ്നേഹം എന്താന്നപോലും അറിയില്ല... പക്ഷെ ഒന്നുണ്ട് എന്നെ ശെരിക്കും സ്നേഹിക്കുന്ന നിന്റെ സ്നേഹം..... ഇതാണോ അച്ഛന്റെ സ്നേഹമെന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ... ഞാൻ പകച്ചു നിന്നപ്പോഴും തീരുമാനിമെടുക്കാൻ അറിയാതെ കുഴങ്ങി നിന്നപ്പോഴും എന്നെ ചേർത്തുപിടിച്ചു കൂട്നിന്നത് എന്റെ സച്ചുട്ടൻ മാത്രമ..
സച്ചു കൂടെയുണ്ട് എന്ന് ധൈര്യമായിരുന്നു എനിക്ക്.. എപ്പോഴും....എന്റെ എല്ലാ വാശിക്കും ആഗ്രഹത്തിനും എന്റെ കൂടെ നിന്നത് എന്റെ സച്ചൂട്ടന..എപ്പോ പുറത്ത് പോയിട്ട് വന്നാലും എനിക്ക് എന്തെങ്കിലും വാങ്ങിക്കാതെ നീ ഇങ്ങോട്ട് വരുവോ സച്ചു.. അത് എന്നെ പറ്റി നീ ഓർക്കുന്നത് കൊണ്ടല്ലേ..?? എനിക്ക് ഇതിൽ
💬 Comments
View all comments