?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

📝 Ongoing

👁 143231 views ❤ 713 likes 💬 80 comments

എല്ലാവർക്കും നമസ്കാരം ..........

കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമെനന്ദി പറയുന്നു. ഈ പാർട്ട് അല്പം വൈകിപ്പോയി മറ്റൊന്നുമല്ല കഥ എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ലായിരുന്നു ഞാൻ , തിരക്കുകൾ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു  . അപ്പോൾ കഥയുടെ ബാക്കി  ഭാഗം ഇവിടെ തുടരുകയാണ്.......

എന്നാൽ തുടങ്ങട്ടെ ........

പ്രാണസഖി 3
Praanasakhi Part 3 | Author : Chekuthane Snehicha Malakha
Previous Part

" ടർർർ ................''

മൊബൈൽ പോക്കറ്റിൽ കിടന്ന് വൈബ്രേഷൻ കാരണം നിരങ്ങിയപ്പോൾ പഴയകാലത്തിൽ നിന്ന് ഞാൻ മടങ്ങി വന്നു.  ഞാൻ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ കയ്യിലെടുത്തു .........

ഫോണിന്റെ ഡിസ്പ്ലേയിൽ വിനോദ് എന്ന പേര് തെളിഞ്ഞു നിൽക്കുന്നു . ഞാൻ മൊബൈലിൽ വന്ന കോൾ എടുത്തു.

"ഹലോ...... "

" എടാ ഹരി...... നീ എവിടെയാ .... ഞാൻ റൂമിൽ നോക്കിയപ്പോൾ നിന്നെ കാണാനില്ല.... വീടിന്റെ മുൻവശത്തെ ഡോറ് തുറന്നു കിടക്കുന്നു . നീ ഇത് എവിടെയാ........? ''

ഞാൻ കോൾ എടുത്ത ഉടൻ വിനോദ് ടെൻഷനടിച്ച മട്ടിൽ തിരക്കി ....

" എടാ നീ പേടിക്കണ്ട, നമ്മൾ കുളിക്കാൻ വന്നില്ലേ കുളം .... ഞാനിവിടെയുണ്ട് ...."

" നിന്റെ ഒരു കാര്യം മറ്റുള്ളവരെ ഇട്ട് തീ തീറ്റിക്കാനായിട്ട് ഞാൻ ദാ വരുന്നു..... "

വിനോദ് അത്രയും പറഞ്ഞ് കോൾ കട്ടു ചെയ്തു...

പകലിനെക്കാൾ ഭംഗി രാത്രിക്കാണെന്ന് എനിക്ക് തോന്നിപ്പോയി . ആ സുന്ദരമായ കാഴ്ചകൾ എ

📚 Chapters

1 published

Related Stories

💬 Comments

View all comments