പ്രാണേശ്വരി 10 [പ്രൊഫസർ]
📝 Ongoing
👁 92073 views ❤ 736 likes 💬 107 comments
പ്രാണേശ്വരി 10
Praneswari Part 10 | Author : Professor | Previous Part
എന്റെ ദേഷ്യം കണ്ട് ചിരിക്കുന്ന മാളുവിനെ ഒന്നുകൂടി നോക്കിപ്പേടിപ്പിച്ചിട്ട് ഞാൻ ലച്ചുവിനെ സമാധാനിപ്പിക്കാൻ കോളേജിനുള്ളിലേക്കു നടന്നു.കോളേജിന് ഉള്ളിൽ ചെന്നിട്ടും കണ്ണ് പോകുന്നത് നല്ല സെറ്റുസാരി ഉടുത്തു വന്നിരിക്കുന്ന കുട്ടികളിലേക്കാണ്. കണ്ണെടുക്കാൻ തോന്നുന്നില്ല ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ... പെട്ടന്ന് ലച്ചുവിന്റെ ആ ഉണ്ടക്കണ്ണ് ഉരുട്ടിയുള്ള നോട്ടം മനസ്സിലേക്ക് വന്നതും ഈ നോട്ടം മതിയാക്കി ഞാൻ ലച്ചുവിനെ തിരക്കി മുകളിലേക്ക് പോയി
ഞാൻ അവളെ തിരക്കി വരും എന്ന് അവൾക്കുറപ്പാണല്ലോ... ഞങ്ങൾ എന്നും കാണുന്ന സ്ഥലത്ത് തന്നെ നിൽപ്പുണ്ട് ആൾ. ഞാൻ സ്റ്റെപ് കയറി വരുന്നത് കണ്ടതും അവൾ പെട്ടന്ന് തന്നെ ചുണ്ട് കോട്ടിക്കൊണ്ട് മുഖം തിരിച്ചു. ആ കാട്ടായം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് പക്ഷെ ഇപ്പൊ ചിരി ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള ഓർമ വന്നപ്പോൾ ആ ചിരി മനസ്സിൽ തന്നെ ഒതുക്കി....
ഞാൻ പതിയെ നടന്നു അവളുടെ അടുത്തെത്തി. ഞാൻ എത്തിയെന്ന് അവൾക്കും മനസ്സിലായി പക്ഷെ ആൾ നല്ല കലിപ്പിൽ തന്നെ നിൽക്കുകയാണ് . എന്തെങ്കിലും ചെയ്ത് ആ കലിപ്പ് മാറ്റിയില്ലെങ്കിൽ നല്ലൊരു ദിവസമായിട്ടു എല്ലാം കുളമാകും.
"ലച്ചൂസേ... "
ഞാൻ എന്നും അവളെ അങ്ങനെ വിളിക്കുമ്പോൾ അവൾക്കൊരു സന്തോഷവും നാണവും വരുന്നതാണ് . പക്ഷെ ഇന്ന് പെണ്ണ് മുഖത്തേക്ക് നോക്കുന്നത് പോലുമില്ല
💬 Comments
View all comments