Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]
എന്താണോ സംസാരിക്കാൻ ഉള്ളത്,
എന്നെ കണ്ടപ്പോൾ അവന്മാർ എന്നെ ഒന്ന് ആക്കി ചിരിച്ചു, അതിന്റെ അർഥം എനിക്ക് അപ്പോ മനസ്സികായില്ലെങ്കിലും വളരെ വൈകാതെ മനസ്സിലായി
ചേച്ചി ഭക്ഷണം കൊണ്ടേ മേശയിൽ നിർത്തിയപ്പോൾ അവന്മാർ അവിടെ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു
"വാടാ മുത്തേ നമുക്ക് കഴിച്ചിട്ടു പോകാൻ നോക്കാം "
അപ്പോ അതാണ് ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്നത്, എന്നെക്കുറിച്ചുള്ള എല്ലാ കാര്യവും പറഞ്ഞു കൊടുത്തിട്ടുണ്ടാവും അവനമാർക്കു
നാളെ മുതൽ കോളേജിൽ പുതിയ പേരും ആയി
ഭക്ഷണം കഴിച്ചിട്ട് പോകാൻ തുടങ്ങിയതും ആന്റി എന്ത് പറഞ്ഞിട്ടും വിടുന്നില്ല
"നീ ഇന്നെന്തായാലും പോകണ്ട,ഇന്നിവിടെ നിന്നിട്ടു നാളെ പോകാം "
പിന്നൊരു ദിവസം വരാം എന്നൊക്കെ പറഞ്ഞു നോക്കി, എവിടെ അമ്പിനും വില്ലിനും അടുക്കുന്നില്ല ആള് , അവസാനം ഇന്ന് പോകണ്ടാന്നു ഞാനും തീരുമാനിച്ചു
"എടാ നിങ്ങൾ പൊക്കോ ഞാൻ നാളെ രാവിലെ അങ്ങ് വന്നോളാം "
"ശരി മുത്തേ "
"പോകാൻ നോക്കടാ......... മക്കളെ "
രണ്ടു തെറിയും പറഞ്ഞുവിട്ടു
"മാളു നീ ഇവനുള്ള മുറി കാണിച്ചു കൊടുക്ക് "
"ആ ശരിയമ്മേ "
ചേച്ചി എനിക്ക് മുറി കാണിച്ചു തന്നു,
"നീ കുളിച്ചു ഫ്രഷ് ആയി വാ, നമുക്ക് സംസാരിക്കാം "
അതും പറഞ്ഞു ചേച്ചി ഹാളിലേക്ക് പോയി, ഞാൻ കുളിച്ചിട്ടു ചെന്നപ്പോൾ അമ്മയും മകളും കൂടെ ഭയങ്കര സംസാരമാണ്.
"ആ നീ വന്നോ "
എന്നെ കണ്ടതും ആന്റി ചോദിച്ചു
"നിനക്ക് മാറാൻ ഒന്നും ഇല്ലല്ലേ, സാരമില്ല ഇന്നൊരു ദിവസം അല്ലെ നീ ഒന്ന് അഡ്ജസ്റ്റ്
💬 Comments
View all comments