Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
വെള്ളമടി "
" ആ പ്രാന്ത് മാറാൻ ഉള്ള ഏറ്റവും നല്ല മരുന്നാണ് ഇത് "
" ആ എന്ത് പണ്ടാരമെങ്കിലും ആകട്ടെ, കുടി എങ്കിൽ കുടി "
അടുത്ത രണ്ടു പീരിയഡ് മാളു ചേച്ചി ആയിരുന്നു ക്ലാസ്സ് എടുക്കാൻ വന്നത്, വീട്ടിൽ ചെല്ലുമ്പോളോ പുറത്തു വച്ചോ ആള് നല്ല കമ്പനി ആണ്, പക്ഷെ കോളേജിൽ വന്നാൽ ആലുവ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല, ഇവൾ എന്റെ ചേച്ചിയാണെന്നു ഇവന്മാർക്കും ലക്ഷ്മിക്കും മാത്രമേ അറിയൂ
ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ടാകും,
" അഖിൽ... എന്റെ ക്ലാസ്സിൽ ഇരിക്കുകയാണെങ്കിൽ ക്ലാസ്സിൽ ശ്രദ്ധിക്കണം. താല്പര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോകാം "
ഒന്നാമത് എനിക്ക് വട്ടായി ഇരിക്കുകയായിരുന്നു, അതിന്റെ ഇടക്കാണ് ഇത്, അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി
നേരെ ക്യാന്റീനിലേക്കു പോകാം എന്ന് കരുതി ഇറങ്ങിയതാണ് അപ്പോളാണ് ലക്ഷ്മിയും നിതിനും കൂടെ സ്റ്റെപ്പിൽ നിന്ന് സംസാരിക്കുന്നതു കണ്ടത്, ആദ്യം കരുതി എന്തിനാ വെറുതെ അതിൽ ഇടപെടുന്നതു എന്ന്, പിന്നെ നോക്കിയപ്പോൾ ലക്ഷ്മി നല്ല ദേഷ്യത്തിലാണ്. എന്തായാലും അവർ സംസാരിക്കുന്നത് കേൾക്കാൻ തീരുമാനിച്ചു,
ആദ്യം കെട്ടത് ലക്ഷ്മിയുടെ ഒച്ചയാണ്
" എനിക്ക് താല്പര്യം ഇല്ല "
"അതിനുള്ള കാരണമാണ് എനിക്കറിയേണ്ടതു "
" പ്രിത്യേകിച്ചു കാരണം ഒന്നും ഇല്ല, എനിക്ക് നിന്നെ ഇഷ്ടമല്ല "
അത് കേട്ടപ്പോൾ എന്റെ മനസ്സ്സിൽ ഉണ്ടായ സന്തോഷം....
"നിനക്ക് ഇപ്പൊ നമ്മളെ ഒന്നും പിടിക്കില്ലല്ലോ, ഇപ്പൊ എന്റെ കയ്യിൽ നിന്നും തല്ലു വാങ്ങിയ ആ പയ്യന്റെ കൂടെ ആണല്ലോ കൂട്ട് "
💬 Comments
View all comments