Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]
സമയം സംസാരിക്കാൻ പറ്റില്ല എന്നാണ് പറഞ്ഞത് "
"ആ "
"എന്റെ പോന്നു മോളെ.. ഞാൻ ചാകാൻ പോണതല്ല തിങ്കളാഴ്ച ഇങ്ങു വരും "
അത് പറഞ്ഞു കഴിഞ്ഞാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്, ഞങ്ങൾ ഇരിക്കുന്നത് ക്യാന്റീനിൽ ആണെന്ന് പോലും ഓർക്കാതെ അവൾ എന്റെ പുറത്തിനു നല്ല ശക്തിയിൽ തന്നെ അടിച്ചു. നന്നായി വേദന എടുത്തെങ്കിലും ഞാൻ ചോദിച്ചു വാങ്ങിയതായതുകൊണ്ട് ഒന്നും മിണ്ടാൻ പോയില്ല
"ഇനി ഇങ്ങനത്തെ വർത്താനം പറഞ്ഞാൽ അടുത്ത അടി കവിളിലായിരിക്കും നോക്കിക്കോ "
അത്രയും പറഞ്ഞതും അവളുടെ കണ്ണിൽ കൂടെ വെള്ളം വരാൻ തുടങ്ങി. ഇതിനു മാത്രം കണ്ണുനീർ ഈ പെണ്ണുങ്ങൾക്ക് മാത്രം എവിടെ ഇരിക്കുന്നോ എന്തോ...
"ലച്ചു കരയല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ "
"അവനു ചുമ്മാ പറയാൻ കണ്ട കാര്യം... പ്രിയപ്പെട്ടവർ പോകുമ്പോ ഉണ്ടാവുന്ന വിഷമം നിനക്ക് മനസ്സിലാവില്ല.എനിക്ക് നന്നായി മനസ്സിലാവും "
അത് പറഞ്ഞപ്പോൾ പെണ്ണ് വിങ്ങിപ്പൊട്ടി കരയുകയാണ്. അച്ഛനെ ഓര്മവന്നെന്നു തോന്നുന്നു. ഞാൻ തമാശക്ക് പറഞ്ഞതാണെങ്കിലും അവൾക്കു നല്ല വിഷമമായി
"ലച്ചു... സോറി ഞാൻ ഇനി അങ്ങനെ പറയില്ല "
"ഹ്മ്മ് സാരമില്ല "
അത്രയും പറഞ്ഞു അവൾ കണ്ണ് തുടച്ചു. പിന്നയും കുറച്ചു സമയം സംസാരിച്ചു ഞങ്ങൾ പിരിഞ്ഞു 2ദിവസം കാണാതെ ഇരിക്കുന്നതിന്റെ വിഷമം രണ്ട് പേർക്കും ഉണ്ടായിരുന്നു.
റൂമിൽ എത്തി എല്ലാം പാക്ക് ചെയ്ത് ആഷികിനെയും കൂട്ടി മാളുചേച്ചിയുടെ അടുത്തേക്ക് പോയി, എന്നെ അവിടെ ഇറക്കി ആഷിക് തിരിച്ചു പോയി
അവിടെ ചെന്നപ്പോൾ രണ്ടു പേരും റെഡി ആയി എന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്.
💬 Comments
View all comments