പ്രാണേശ്വരി 8 [പ്രൊഫസർ]
📝 Ongoing
👁 101K views ❤ 602 likes 💬 74 comments
പ്രാണേശ്വരി 8
Praneswari Part 8 | Author : Professor | Previous Part
അവിടെ ചെന്നപ്പോൾ രണ്ടു പേരും റെഡി ആയി എന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. താമസിച്ചതിനു കുറച്ചു വഴക്കും കേട്ടു. ലീലാന്റി 2കവർ നിറയെ എന്തൊക്കെയോ പാക്ക് ചെയ്ത് എടുത്തിട്ടുണ്ട് അതെല്ലാം എടുത്തു കാറിന്റെ പിന്നിൽ വച്ചു. ആന്റി പിന്നിലും ഞങ്ങൾ മുന്നിലും കയറി വീട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു മാസത്തിനു ശേഷം വീട്ടിലേക്ക്....യാത്ര തുടങ്ങിയതും ചേച്ചി ചെറിയ ശബ്ദത്തിൽ പാട്ട് വച്ചു
"മണ്ണിൽ ഇന്ത കാതൽ ഇൻഡ്രി യാരും വാഴ്തൽ കൂടുമോ
എണ്ണം കണ്ണി പാവൈ ഇൻഡ്രി ഏഴു സ്വരം താൻ പാടുമോ
പെൺമൈ ഇൻഡ്രി മണ്ണിൽ ഇൻബം യേതടാ
കണ്ണയ് മൂടി കനവിൽ വാഴും മാനിട "
ഇളയരാജ SPB കോംബോ, ആ പാട്ട് എപ്പോ കേട്ടാലും ഒരു പ്രിത്യേക ഫീൽ ആണ്. ഇപ്പൊ പിന്നെ സ്വന്തമായി ഒരു പ്രേമം കൂടി ആയപ്പോ ഇതുവരെ തോന്നാത്ത അർഥങ്ങൾ ഒക്കെ തോന്നുന്നു. എനിക്ക് പണ്ട് തൊട്ടേ ഉള്ള ശീലമാണ് നല്ല പാട്ട് കേട്ടാൽ അറിയാതെ ആ കൂടെ പാടിപ്പോകും, ഞാൻ പതിയെ കണ്ണടച്ച് കാറിൽ ചാരിക്കിടന്നു പതിയെ മൂളി... പാട്ട് നിന്നപ്പോളാണ് കണ്ണ് തുറക്കുന്നത്. പാട്ട് തീരാൻ ആയിട്ടില്ല പിന്നെ എങ്ങനെ ഓഫ് ആയി എന്ന് നോക്കുമ്പോളാണ് എന്നെ നോക്കി ചിരിക്കുന്ന മാളു ചേച്ചിയെ കാണുന്നത്.
"എന്താടി പിശാശേ പാട്ട് നിർത്തിയത്... "
"ഓ എന്തിനാ പാട്ട് വക്കുന്നത്. നീ പാടുന്നുണ്ടല്ലോ "
"അത് ഞാൻ ചുമ്മാ പാടിയതല്ലേ, നീ വക്ക് നല്ല പ
💬 Comments
View all comments