0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

കാണുന്നത് കവിൾ പൊത്തി നിൽക്കുന്ന നിതിനെയും ദേഷ്യത്തിൽ വിറച്ചുനിൽക്കുന്ന മാളുചേച്ചിയെയും ആണ്... "അനാവശ്യം പറയുന്നോടാ... " അവൾ നിതിനെ നോക്കി ചീറുകയാണ് "നിങ്ങൾക്കൊക്കെ കാണിക്കാം ഞങ്ങൾക്ക് പറയാൻ പാടില്ലേ... " അടികൊണ്ട വേദനയിൽ കവിൾ തടവിക്കൊണ്ടാണ് അവൻ സംസാരിക്കുന്നത്. നല്ല വേദന ഉണ്ടാകും ഇന്നലെ എനിക്ക് കിട്ടിയതിലും ഇരട്ടി ശക്തിയിലാണ് ആ അടി കിട്ടിയിരിക്കുന്നത്. മാളുവിന്റെ ദേഷ്യം കണ്ടു ഞാൻ ആകെ അമ്പരന്നു നിൽക്കുകയാണ്
"ഞങ്ങൾ എന്താടാ അനാവശ്യം കാണിച്ചത്... ഇവനെ കെട്ടിപ്പിടിച്ചതാണോ... എന്നാ ഇനിയും ഞാൻ കെട്ടിപ്പിടിക്കും നോക്കിക്കോ " അവൾ അത്രയും പറയലും എന്നെ കെട്ടിപിടിക്കലും ഒരുപോലെ ആയിരുന്നു. എല്ലാം പെട്ടന്നായതിനാൽ എനിക്കും ഒരമ്പരപ്പ് ആയിരുന്നു ഇതെല്ലാം കണ്ടു കൂടിനിന്ന കുട്ടികളും കിളിപ്പാറി നിൽക്കുകയാണ്. "ഇപ്പൊ ആർക്കാടാ വീഡിയോ എടുക്കണ്ടേ ... എടുക്കടാ വേണമെങ്കിൽ ഞാൻ ഇവനെ ഉമ്മ വക്കുന്നത് കൂടെ എടുത്തോ... ഉമ്മ്മ... " മാളു എന്റെ കവിളിൽ തന്നെ അമർത്തി ചുംബിച്ചു. അതും കൂടെ ആയപ്പോൾ നിതിന്റെ വാ അടച്ചുപോയി. അതെ സമയത്തു തന്നെയാണ് ലച്ചുവും അങ്ങോട്ടേക്ക് വന്നത് ലച്ചുവിന്റെ പിന്നാലെ ജയൻ സാറും വന്നു ലച്ചുവിനെ കണ്ടപ്പോൾ നിതിന്റെ മുഖത്തൊരു ചിരി വന്നു. ഞങ്ങളെ തമ്മിൽ പിരിക്കാനുള്ള ഒരു സുവർണാവസരമായി അവൻ ഈ പ്രശ്നത്തെ കരുതിക്കാണും "ആ വന്നല്ലോ വനമാല... ഞാൻ നിന്നെ നോക്കിയിരിക്കുകയായിരുന്നു കണ്ടോ നിന്റെ മറ്റവന്റെ ലീലാവിലാസങ്ങൾ " നിതിൻ ആ വീഡിയോ ലച്ചുവിന് നേരെ നീട്ടി. ആ വീഡിയോ കണ്ടിട്ടും അവളുടെ മുഖത്തു യാതൊരു മാറ്റവും ഉണ്ടാകാത്തത് നിതിനെ അത്ഭുതപ്പെടുത്തി. ലച്ചു നിതിനെയും കടന്നു എന്റെയും

💬 Comments

View all comments