0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

എന്തെങ്കിലും ചിന്തിക്കാനുള്ള ഗ്യാപ് തരണ്ടേ " ഇല്ല എനിക്ക് പരാതി ഒന്നും ഇല്ല " " ഡാ നീ അവളോട്‌ ഒരു സോറി പറ " എന്നോടായി ആ ചേട്ടൻ പറഞ്ഞു "ചേച്ചി സീനിയർ ആണെന്ന് അറിയാതെയാണ് ചൂടായതു സോറി " "അപ്പൊ അവർ തമ്മിൽ ഉള്ള പ്രശ്നം തീർന്നു, ഇനി നിന്റെ ഊഴമാണ് ഒരു സോറി പറഞ്ഞിട്ടു പൊക്കോ " എന്നെ അടിച്ചവൻ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുകയാണ് "ഡാ നീ അവളെ നോക്കാതെ സോറി പറഞ്ഞിട്ട് പോകാൻ നോക്ക് " ആ ചേട്ടൻ അവനോടു കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു "സോറി "
അവൻ അത് ഒറ്റവാക്കിൽ ഒതുക്കി " ഇനി ഇതിന്റെ പേരിൽ ഇവന്റെ മെക്കിട്ടെങ്ങാനും കേറിയാൽ, അറിയാല്ലോ ഞങ്ങളെ " അവൻ അതിനു മറുപടി ഒന്നും പറയാതെ ദേഷ്യത്തിൽ നടന്നു നീങ്ങി അവൻ പോയ പിറകെ അവളും പോയി " നീ കൊള്ളാല്ലോ എന്താ നിന്റെ പേര് " അവര് പോയി കഴിഞ്ഞ ഉടനെ ആ ചേട്ടൻ എന്നോട് ചോദിച്ചു "അഖിൽ " "എവിടാ വീട് " " തൊടുപുഴ " "അപ്പൊ വീട്ടിൽ പോകാൻ പറ്റില്ലാലോ, എവിടാ താമസം " "ഇവിടെ അടുത്ത് പോക്കയിൽ എന്ന് പറയുന്ന ഒരു ഹോസ്റ്റലിൽ ആണ് " "ആഹാ അപ്പൊ നമ്മൾ ഒന്നിച്ചാണ്, അപ്പൊ വൈകിട്ട് അവിടെ കാണാം " അതും പറഞ്ഞു അവർ തിരിച്ചു പോയി അപ്പോഴാണ് ഞാൻ എന്റെ കൂടെ ഉള്ള സാധനത്തിനെ കുറിച്ച് ഓർക്കുന്നത്, ഞാൻ തിരിഞ്ഞു ക്ലാസ്സിലേക്ക് നോക്കുമ്പോൾ

💬 Comments

View all comments