0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

കണ്ടതും അവൾ ഒന്നമ്പരന്നു,
" സോറി ചേച്ചി അറിയാതെ പറ്റിപ്പോയതാ, ഒന്നും തോന്നല്ലേട്ടോ " ഞാനും അത്രയും പറഞ്ഞതും അവളുടെ മുഖത്തുന്നു ദേഷ്യം മാറി സന്തോഷം വന്നു " അത് സാരമില്ലടാ എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ, ഞാനും നോക്കാതെ കയറി വന്നത് കൊണ്ടല്ലേ " " അപ്പൊ എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ " " ദേഷ്യം ഒന്നും ഇല്ലടാ ' " അപ്പൊ ചേച്ചി എന്റെ പേര് അഖിൽ " "ലക്ഷ്മി" അവൾ മറുപടിയും തന്നു " ചേച്ചിടെ പേര് എനിക്കറിയാം " " എങ്ങനെ" അവൾ ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു " എന്നെ രക്ഷിക്കാൻ വന്ന ചേട്ടൻ വിളിക്കുന്ന കേട്ടു " " ഓഹ്‌ അരുണോ " "ആ ചേട്ടന്റെ പേര് അങ്ങനെ ആണോ, ആ ബഹളത്തിനിടക്ക് ചോദിക്കാൻ പറ്റില്ല " ഞാൻ അത് പറഞ്ഞു തീർന്നതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു " നിനക്ക് കിട്ടീതൊന്നും പോരെടാ " നല്ല പരിചയമുള്ള ശബ്ദം, തിരിഞ്ഞു നോക്കിയതും ഒരു അടിക്കുള്ള കോളത്തിട്ടുണ്ടെന്നുള്ള അശരീരി ഞാൻ കേട്ടു എന്നെ കുറച്ചു മുൻപ് തല്ലിയവനും ഫ്രണ്ട്സും എന്റെ പിന്നിൽ നിൽക്കുന്നു " ഡാ നിതിനെ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട അവൻ എന്നോട് സോറി പറയാൻ വന്നതാ " അവൾ അത് പറഞ്ഞപ്പോൾ അവർ അവളെ ഒന്ന് തുറപ്പിച്ചു നോക്കി " വെറുത ഇനീം തല്ലുകൊള്ളാതെ കേറിപ്പോകാൻ നോക്കടാ ചെക്കാ " അവന്മാർ അത് പറഞ്ഞതും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ടു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്ക്

💬 Comments

View all comments