Chapter Title : പ്രാണേശ്വരി [പ്രൊഫസർ]
അതവൾക്കു മനസ്സിലായി എന്ന് തോന്നുന്നു
"പൊട്ടൻ നിന്റെ? "
" അല്ല ഞാൻ തന്നെയാ "
" ഹ്മ്മ്, എനിക്ക് മനസ്സിലായി ഇപ്രാവശ്യത്തേക്കു ക്ഷമിച്ചു "
ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു
" ആ നീ ഞാൻ ചോദിച്ചതിന് മറുപടി പറ എങ്ങനെ ഉണ്ടായിരുന്നു, നിന്റെ പാവം അരുൺ ചേട്ടൻ എന്തൊക്കെ ചെയ്യിച്ചു "
" ഏയ് എന്നെ ഒന്നും ചെയ്യിച്ചില്ല, കൂട്ടുകാർക്കൊക്കെ എന്നെ പരിചയപ്പെടുത്തി അത്രേയുള്ളൂ "
ഞാൻ നൈസായിട്ടു ഒരു നുണ പറഞ്ഞു നോക്കി
" മോനെ അഖിലേ ഞാനും ചോറ് തന്നെയാ തിന്നുന്നെ "
അവള് അത് എനിക്കിട്ടു തിരിച്ചു വച്ചു
എന്തായാലും ഞാൻ നുണ പറഞ്ഞാൽ അവള് വിശ്വസിക്കൂല്ല, ഞാൻ നടന്നത് മുഴുവൻ പറഞ്ഞു
എല്ലാം കേട്ടതും അവൾ ഒറ്റ ചിരി
അവൾ എന്നെ കളിയാക്കി ചിരിച്ചതാണേലും എനിക്കാ ചിരി അങ്ങിഷ്ടമായി
"നിന്റെ... അല്ല ചേച്ചിടെ ചിരി കാണാൻ നല്ല രസം "
അതവൾക്കു ഇഷ്ടമായി എന്ന് അവളുടെ മുഖം കണ്ടപ്പോ എനിക്ക് മനസ്സിലായി
" നീ കഷ്ടപ്പെട്ട് ചേച്ചി എന്ന് വിളിക്കണ്ട ലക്ഷ്മി എന്ന് വിളിക്കാം "
" ശരി ലക്ഷ്മി "
അവൾ ഒന്ന് ചിരിച്ചു
" ഡാ ഞാൻ പോകുവാ ക്ലാസ്സ് തുടങ്ങാനായി "
" ശരി അപ്പൊ ഉച്ചക്ക് കാണാം "
"ഉച്ചക്കോ എന്തിനു "
അവൾ എന്നെ ഒന്ന് നോക്കി
" അല്ല വെറുതെ സംസാരിക്കാം "
" എന്ത് സംസാരിക്കാൻ "
"മ്മ്?? ആഗോളതാപനത്തെ കുറിച്ച് സംസാരിക്കാം "
ഞാൻ അത്
💬 Comments
View all comments