Chapter Title : പ്രാണേശ്വരി [പ്രൊഫസർ]
നിങ്ങൾ രണ്ടു പേരില്ലേ പിന്നെങ്ങനാ may i ആകുന്നെ ശരി കയറിവാ "
പുള്ളി എന്നെ പുച്ഛിച്ചു ഒരു നോട്ടം നോക്കി
" അടിപൊളി തുടക്കം തന്നെ കൊള്ളാം "
എന്തായാലും അകത്തു കയറി,
അഡ്മിഷൻ ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞപ്പോൾ മുതൽ പുള്ളി ഉപദേശം തുടങ്ങി
" ഇവിടെ പല വിധ പ്രശനങ്ങളും ഉണ്ടാകും, അതിലൊന്നും ചെന്ന് ഇടപെടരുത് "
" ഇവിടെ പാർട്ടി പ്രവർത്തനം ശക്തമാണല്ലേ, അപ്പോ ഇവിടെ തല്ലൊക്കെ ഉണ്ടാകുമോ സർ "
ഈ കത്തിയിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന് കരുതിയിരിക്കുമ്പോളാ അവന്റെ ഒടുക്കത്തെ ഒരു ചോദ്യം
അവന്റെ ആ ചോദ്യത്തിൽ നിന്നും ഞങ്ങളെ കുറിച്ച് പുള്ളിക്കി ഒരു ഏകദേശ ധാരണ കിട്ടി എന്ന് തോന്നുന്നു
പിന്നെ പുള്ളി ഒന്നും പറയാൻ നിന്നില്ല,
" നിങ്ങൾ ഈ ഫ്ലോറിൽ തന്നെ അങ്ങേയറ്റത്തെക്കു ചെല്ല് അവിടെ S1 ME എന്നൊരു ബോർഡ് കാണും, അതാണ് നിങ്ങളുടെ ക്ലാസ്സ് "
"ശരി സർ താങ്ക് യു "
"ok ചെല്ല് "
പുള്ളി വീണ്ടും ജോലിയിൽ വ്യാപൃതനായിഅങ്ങനെ ക്ലാസ്സ് കണ്ടു പിടിച്ചു
" അപ്പൊ ഇവിടെ പാർട്ടി പ്രവർത്തനം കുറവാണ്, നമ്മൾ മെക്കാനിക്കൽ സ്റ്റുഡന്റസ് എല്ലാം എപ്പോഴും ഒറ്റ കെട്ടായിരിക്കണം "
ഒരു ചേട്ടൻ ക്ലാസ്സിന്റെ മുന്നിൽ നിന്ന് തന്നെ പ്രസംഗിക്കുന്നുണ്ട്
ഞങ്ങളെ കണ്ടതും പുള്ളി
" പുതിയ അഡ്മിഷൻ ആണോ "
"അതെ ചേട്ടാ "
"മെക്കാനിക്കൽ തന്നെ അല്ലെ "
"അതെ "
" ശരി കയറിവാ ഞങ്ങൾ ഇപ്പൊ അങ്ങ് തുടങ്ങിയതേ
💬 Comments
View all comments