0%

Chapter Title : പ്രാണേശ്വരി [പ്രൊഫസർ]

ഇടിച്ചതും ഒരുമിച്ചായിരുന്നു, തുറന്ന വാതിലിനു പുറകിൽ ഒരു പെണ്ണ് " എന്തെങ്കിലും പറ്റിയോടാ " ആ പെണ്ണാണ് അറിയില്ലാത്ത ആളുകൾ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും " കണ്ണും മൂക്കും ഇല്ലാതെ വന്നു കേറി മനുഷ്യന്റെ മൂക്ക് കളഞ്ഞിട്ടു എന്തെങ്കിലും പറ്റിയോടാന്നു. " "സോറി " " എന്നാ നീ ഒരു കാര്യം ചെയ്യു ഈ വാതിലിന്റെ പുറകിൽ വന്നു നിക്ക് ഞാനും വാതിൽ വച്ചു മൂക്കിന് ഇടിച്ചിട്ടു സോറെ പറയാം " ഞങ്ങളുടെ വഴക്ക് കണ്ടു എന്റെ ക്ലാസ്സിലെ എല്ലാവരും ഞങ്ങളെയും നോക്കി നിക്കുവാ ആദ്യം കിട്ടിയ അടിപോലെ ഒന്നൂടെ കിട്ടി മൂക്കിനിട്ട്, "ഞാൻ വാതിലിനു മുന്നിൽ ആണല്ലോ ഇപ്പൊ നിക്കുന്നെ പിന്നെങ്ങിനെ ആ അടി കിട്ടി " ആലോചിച്ചു തീർന്നില്ല ഒന്നൂടെ കിട്ടി, ആ പ്രാവശ്യം കവിളിനായിരുന്നു, അപ്പൊഴാണ് മനസ്സിലായത് അടിച്ചത് വാതിൽ അല്ല ഒരു മനുഷ്യൻ ആണെന്ന് "വന്നു കേറീല്ല അതിനു മുന്പേ സീനിയർസ് നോട് വഴക്ക് കൂടുന്നോടാ " ആ ചോദ്യം കേട്ടപ്പോൾ അടിക്കുള്ള കാരണവും മനസ്സിലായി ഞാൻ ഇത്രയും നേരം വഴക്കിട്ടു കൊണ്ടിരുന്ന പെണ്ണ് എന്റെ ക്ലാസ്സിൽ ഉള്ളതല്ല എന്റെ സീനിയർ ആയിരുന്നു "അടിപൊളി തുടക്കം, കോളേജ് ലൈഫ് തുടക്കം തന്നെ അടിയോടെയാണ്, " മനസ്സിൽ ആലോചിച്ചതും അടുത്ത അടി വരുന്നത് ഞാൻ കണ്ടു ആ അടി എന്റെ കവിള് കൊണ്ട് തടുക്കാൻ തുടങ്ങിയതും മറ്റൊരു കൈ വന്നു അതിനെ തടഞ്ഞു നിർത്തി "ഞങ്ങളുടെ പിള്ളേരെ തൊടുന്നൊടാ " ഒരു ഘന ഗംഭീരമായ ശബ്ദം

💬 Comments

View all comments