Chapter Title : പ്രായം നമ്മിൽ മോഹം നൽകി [റോക്കി ഭായ്]
പോയി.. പല്ലവിയും ഇവാനയുടെ അമ്മയും ആണ് ആദ്യം ഉള്ളിലേക്ക് വന്നത്.. പരസ്പരം കണ്ടതും രണ്ട് പേരും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.. പല്ലവിയുടെ ദേഹത്തു മുറിവ് വച്ച് കെട്ടിയതിൽ എല്ലാം അവൾ തലോടി.. പല്ലവി അവളുടെ തലയിൽ തഴുകി. ഒടുവിൽ രണ്ട് പേരും പുഞ്ചിരിച്ചു.. അമ്മയുമായും അവൾ സംസാരിച്ചു.. ഓർമയ്ക്ക് ഒന്നും ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന കാര്യം അവരിൽ സമാധാനം ഉണ്ടാക്കി.. പിറ്റേ ദിവസം റൂമിലേക്ക് അവളെ മാറ്റി. ഡോക്ടർ അച്ഛനെയും അമ്മയെയും ക്യാബിൻ ലേക്ക് വിളിപ്പിച്ചു.
"ഇവാന ഇപ്പോൾ നോർമൽ ആണ്.. Perfectly alright എന്ന് പറയാൻ ആയിട്ടില്ലെങ്കിലും പേടിക്കാൻ ഒന്നുമില്ല "
"അതെന്താ ഡോക്ടർ അങ്ങനെ പറഞ്ഞത്.ഉടനെ ഡിസ്ചാർജ് ചെയ്യാൻ പറ്റില്ലേ?"
"ഡിസ്ചാർജ് നാളെ ചെയ്യാം. No problem.. പക്ഷെ സ്കാനിങ് റിപ്പോർട്ടിൽ തലച്ചോറിൽ നിന്നും അങ്ങോട്ടും തിരിച്ചും ഉള്ള ആവേഗങ്ങളിൽ വ്യതിയാനം കാണാൻ ഉണ്ട്.അതായത് ഓർമയ്ക്ക് കുഴപ്പം ഒന്നുമില്ലെങ്കിലും സബ് കോൺഷ്യസ് മൈൻഡ് ഇടയ്ക്ക് കേറി പ്രവർത്തിക്കാൻ ഉള്ള സാധ്യതകൾ കൂടുതലാണ്. അതായത് ചില സാഹചര്യങ്ങളിൽ നമുക്ക് ആൾ നോർമൽ അല്ല എന്ന് തോന്നിയേക്കാം. പക്ഷെ ഇത് നിങ്ങളുടെ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും മാറിയേക്കാം. എപ്പോഴും ശ്രദ്ധ ഉണ്ടായിരിക്കുന്നത് നല്ലതാണ് "
"ശരി ഡോക്ടർ "
അങ്ങനെ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് ആയി അവർ വീട്ടിലേക്ക് പോയി. പല്ലവി യും ഒപ്പം വരാം എന്ന് പറഞ്ഞെങ്കിലും രണ്ട് ദിവസം വീട്ടിൽ റസ്റ്റ് ചെയ്യാൻ പറഞ്ഞ് അവളെ മടക്കി അയച്ചു.ഹോസ്പിറ്റൽ ഗൗൺ ആയിരുന്നു ഇവാന യുടെ വേഷം. വീട്ടിൽ എത്തി കുളിച്ചു
💬 Comments
View all comments