Chapter Title : പ്രഹേളിക [Ne-Na]
ആയപ്പോഴേക്കും ഇരുവരും ഒരു കാര്യം മനസിലാക്കിയിരുന്നു തങ്ങളുടെ ബന്ധം സൗഹൃതത്തിനപ്പുറം മറ്റൊരു വികാരത്തിലേക്ക് വഴിമാറ്റുവാൻ ഇരുവർക്കും കഴിയില്ലെന്ന്. പക്ഷെ ഈ കാര്യം വീട്ടിൽ പറഞ്ഞാൽ തങ്ങൾക്കിരുപേർക്കും അടുത്തിടപഴകാൻ കിട്ടുന്ന അവസരം ഇല്ലാതാകുമോ എന്ന് പേടിച്ചു ഇരുപേരും അത് വീട്ടുകാരിൽ നിന്നും മറച്ചു വച്ചു.
നവീനും കാവ്യക്കും ഇടയിൽ ഒരു രഹസ്യങ്ങളും ഇല്ലായിരുന്നു. ഒരുകാര്യങ്ങളും പരസ്പരം മറച്ചു വയ്ക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
തന്നെ നോക്കികൊണ്ട് നിൽക്കുന്ന നവീനോട് സാരിയുടെ ഞൊറി പിടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
"നോക്കി വെള്ളമിറക്കി നിൽക്കാതെ ഡ്രായിൽ നിന്നും റോസ് കളർ കമ്മൽ എടുക്കെടാ."
ഡ്രായുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
"നോക്കി വെള്ളമിറക്കാൻ പറ്റിയ ഒരു ചളുക്ക്.. നിന്നെക്കാളും നല്ല അടിപൊളി പീസുകളെ ഞാൻ കണ്ടിട്ടുള്ളത് തന്നെയാണ്."
"അടിപൊളി പീസുകളെയൊക്കെ നീ കണ്ടു കാണും. പക്ഷെ അവരാരും ഈ ഒരു സെക്സി ലുക്കിൽ നിന്റെ മുന്നിൽ നിന്ന് തന്നിട്ടുണ്ടാകില്ല."
കാവ്യ സാരിയുടെ തുഞ്ച് വലതുകൈയിലെ പിറുത്തിട്ട് ഇടുപ്പ് ശകലം വളച്ച് ബ്ലൗസിൽ നിറഞ്ഞു നിന്നിരുന്ന മാറിടങ്ങൾ കുറച്ചുകൂടി മുന്നിലേക്ക് തള്ളിച്ച് മോഡൽ ലുക്കിൽ അവനെ കാണിച്ചു നിന്നു.
നവീൻ കൈയിൽ കിട്ടിയ ചെറിയ ഒരു പൌഡർ ടിൻ എടുത്ത് അവളുടെ നേരെ എറിഞ്ഞു. അവൾ അത് ശരീരത്തു കൊള്ളാതെ ഒഴിഞ്ഞു മാറി കൊണ്ട് ചിരിച്ചു.
"നിനക്ക് ഈ ഇടയായി നാണം എന്ന് പറയുന്ന സാധനം അടുത്തൂടി പോയിട്ടില്ല."
അവൾ മുഖത്തു പുച്ഛഭാവം നിറച്ചു കൊണ്ട് പറഞ്ഞു.
"അതെ.. എനിക്കിത്തിരി നാണം കുറവ് തന്നെയാണ്."
അവളോട് പറഞ്ഞു നിൽക്കാൻ പറ്റില്ല എന്നറിയാവുന്ന നവീൻ പിന്നൊന്നും മിണ്ടാതെ
💬 Comments
View all comments