Chapter Title : പ്രഹേളിക [Ne-Na]
അറിഞ്ഞെന്ന് മനസിലാക്കിയ സ്ഥിതിക്ക് അവൻ ഇനി ചുമ്മാതിരിക്കുമോ?"
റൂമിലുള്ള ഓരോരുത്തരുടെയും മുഖത്തെ ഭയം കണ്ട മീര പറഞ്ഞു.
"അവർ പറയുന്നത് ശരിയായാണ്. നീ ഇപ്പോൾ കാണിച്ചത് തെറ്റായിപ്പോയി."
പതറിയ സ്വരത്തിൽ നവീൻ ചോദിച്ചു.
"നീയും എന്നെ കുറ്റപ്പെടുത്തുകയാണോ?.. നിന്നെ കൊല്ലാൻ നോക്കിയ അവർ എന്നെ മുന്നിൽ ചിരിച്ച് കളിച്ച് നിൽക്കുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു."
ഇത് കേട്ട കാവ്യ പറഞ്ഞു.
"അവൾ പിന്നെ കുറ്റപ്പെടുത്താതെ എന്ത് ചെയ്യണം. ഇതിപ്പോൾ നമ്മുടെ എല്ലാം ജീവൻ അപകടത്തിൽ ആയില്ലേ?"
നവീൻ പെട്ടെന്ന് പറഞ്ഞു.
"നിങ്ങളുടെ ആരുടെയും ജീവന് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഇവിടെ നിന്നും പോകാം. ഇത് എന്റെയും മീരയുടെയും പ്രശനമാണ്. അത് പരിഹരിക്കാൻ ഞാൻ ഒറ്റക്ക് മതി ഇനി."
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോഴേക്കും.
അത് കണ്ടപ്പോൾ കാവ്യയ്ക്ക് സഹിക്കാനായില്ല. അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു.
"ഡാ.. ഞങ്ങൾ നിന്നെ ഒറ്റപ്പടുത്തിയതല്ല. ഇനി ചാകാനാണെലും ഞാൻ നിന്റെ കൂടെ ഉണ്ടാകും."
നവീന്റെ കൈ പിടിച്ച് കൊണ്ട് ആകാശ് പറഞ്ഞു.
"അതേ.. മീര നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ദൈവ നിചയം ആണ്. ഇത് ഇത്രത്തോളം എത്തിച്ചത് നമ്മൾ ഒരുമിച്ചാണെങ്കിൽ ഇനി എന്ത് ഉണ്ടായാലും അത് നേരിടുന്നതും നമ്മൾ ഒരുമിച്ചായിരിക്കും."
അവർക്കിടയിൽ പെട്ടെന്ന് ഉണ്ടായ വിയോചിപ്പ് വീണ്ടും ഇല്ലാതായപ്പോൾ മീരയുടെ മുഖത്തും സന്തോഷം നിറഞ്ഞു.
മൂന്നുപേരും ബെഡിലേക്ക് ഇരുന്നു.
കാവ്യ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു സംശയം അവരോടു ചോദിച്ചു.
"മീര മൊബൈൽ കാറിൽ ഒളിപ്പിച്ചെങ്കിൽ ഹോസ്പിറ്റലിൽ നിന്നും ദിവ്യയുടേതെന്നും പറഞ്ഞു മോഷണം പോയ ഫോൺ ആരുടേതായിരിക്കും."
അതിനുള്ള
💬 Comments
View all comments