Chapter Title : പ്രൈവറ്റ് ബാങ്ക് [Sreelakshmi]
ഞാൻ ഒരു ഓഫീസറിന്‍റെ മുന്നിൽ എത്തിയപ്പോഴാണ് അറിയുന്നത് എന്‍റെ പ്രശ്നം ഒരു ലേശം ഗുരുതരം ആണെന്ന്. അത് പരിഹരിക്കാൻ നിലവിൽ അവിടെ ആരും തന്നെ ഇല്ല.
ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതിനും ഡിമാറ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഒരു അപേക്ഷ സമർപ്പിച്ചു മടങ്ങാൻ ആണ് അയാൾ ആവശ്യപ്പെട്ടത്, എന്നാൽ എന്‍റെ പ്രശ്നം വേഗം തന്നെ പരിഹരിക്കേണ്ടത് ആണെന്നും ഇത് ബാങ്കിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായ കുഴപ്പം ആണെന്നും ഞാൻ വ്യക്തമാക്കി.
അടിയന്തിരമായി പരിഹരിക്കേണ്ടതിനാൽ ബാങ്ക് ഉദ്യോഗസ്ഥൻ എന്നോട് മുകളിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, അവിടെ നെറ്റ് ബാങ്കിങ് സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കുന്ന ആരെങ്കിലും ഉണ്ടാകും എന്ന് പറഞ്ഞു.
എന്നെ തത്കാലത്തേക്ക് ഒഴിവാക്കാൻ ഉള്ള പരിപാടി ആണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാൻ മുകളിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ കോണിപ്പടിയിലൂടെ മേലെ കേറുമ്പോൾ എന്‍റെ വാച്ചിലെ സമയം 1 മണി ആയിരുന്നു. മുകളിൽ എത്തുന്നതിന് മുന്നേ തന്നെ എനിക്ക് മനസ്സിലായി ആഹാരം കഴിക്കുന്നതിനുള്ള ബ്രേക്ക് ആയെന്ന്.
പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യം കാണുന്ന മുറി പാതി അടഞ്ഞു കിടക്കുകയും അവിടുന്ന് രണ്ടു സ്ത്രീകളുടെ സംസാരവും ആഹാരത്തിന്‍റെ മണവും ഒക്കെ വരുന്നുണ്ടായിരുന്നു. ഞാൻ അധികം ബഹളം ഒന്നും ഉണ്ടാക്കാതെ അതിന്‍റെ മുന്നിലൂടെ നടന്നു വിശാലമായ ഓഫീസ് ഹാളിൽ എത്തി. ഇരിക്കാൻ വിശാലമായ ഒരു ലൗഞ്ജ് ഉണ്ടായിരുന്നതിനാൽ അതിൽ ഇരുന്നു. ഞാൻ അല്ലാതെ ഒരു ഒറ്റ കുഞ്ഞു പോലും അവിടെ ഉണ്ടായിരുന്നില്ല.
ഇരിപ്പിടങ്ങളും കംപ്യൂട്ടറുകളും എല്ലാം ആളൊഴിഞ്ഞു കിടന്നു. അപ്പുറത്തുനിന്ന് അവരുടെ അട്ടഹാസങ്ങളും സംസാരവും എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കി. രാവിലെ മുതൽ വന്നതിന്‍റെ ഒരു
💬 Comments
View all comments