Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
ബാസ്റ്റിന്‍ എന്നെ വിളിച്ചിട്ടുള്ളൂ ...പിന്നെയത് ബാസ് എന്നായി ... ഇപ്പൊ ഞാനവള്‍ക്ക് വെറും എഴുത്തുകാരന്‍ മാത്രമല്ലെ ... മന്ദന്‍ രാജ ... മന്ദന്‍ ..അവളിട്ട പേര്..
വെളുപ്പിന് എഴുന്നേറ്റു , ബ്രെഷ് ചെയ്തിട്ട് പാല് വാങ്ങാനുള്ള പാത്രവുമെടുത്ത് പോയി ... അക്ക ആവശ്യപ്പെട്ടില്ലെങ്കിലും പിള്ളേരുടെ പരീക്ഷ ആകുന്നതിനാല്‍ ഞാന്‍ തന്നെയാണ് പാല്‍ വാങ്ങാന്‍ പോകുന്നത് ...പാലും വാങ്ങി കൊടുത്തു മുകളിലേക്ക് പോയി കുളി കഴിഞ്ഞിറങ്ങിയപ്പോള്‍ മുറിയില്‍ റോജി ....അവനെന്‍റെ ട്രങ്ക് പെട്ടി തുറന്നു പരിശോധിക്കുവാണ്
" ഡാ ... നീയെപ്പൊ വന്നു .. നീയിതെന്താ നോക്കുന്നെ ?'
" ഞാനിപ്പോ വന്നതേയുള്ളൂ ..നീ പാല് വാങ്ങി വന്നു കഴിഞ്ഞപ്പോള്‍ ...."
" നീയെന്താ നോക്കുന്നെ ?'
" ഇത് ?' റോജി പ്ലാസ്റിക് കവറില്‍ പൊതിഞ്ഞു വെച്ചിരുന്ന എന്‍റെ പാസ്പ്പോര്‍ട്ട് എടുത്തു പൊക്കി കാണിച്ചു
" നാളെ നൈറ്റ് ഞാന്‍ പോകും ... കൂടെ നീയുമുണ്ടാവും "
" എടാ ..ഞാന്‍ .."
" അവളെ ഭയന്നാണോ നീ വരാതിരിക്കുന്നെ? അവളവിടെയില്ല ... ഒരു ഹോങ്കോങ്ങ് മീറ്റിംഗ് ...പിന്നെ നീയിറങ്ങുവല്ലേ... എനിക്കര്‍ജന്റ് ജോലിയുണ്ടല്‍പം ..വൈകിട്ട് കാണാം ...."
റോജിയതും കൊണ്ട് താഴെക്കിറങ്ങിയപ്പോള്‍ ഒന്നും പറയാനാവാതെ ഞാന്‍ നിന്നു ..നാളെ പോകേണ്ടി വരും ....റോജി നുണ പറഞ്ഞതാകുമോ? അവളവിടെ ഉണ്ടാവുമോ ? "പ്രകാശം പരത്തുന്ന " കണ്ണുകള്‍ ഉള്ളവള്‍?'
💬 Comments
View all comments