Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
അവളെ സാകൂതം നോക്കി
"' ആളൊരു ..ഒരു ..എന്താ പറയുക ... ഞങ്ങക്കൊക്കെ പറയുകായാണേൽ മെന്റൽ പേഷ്യന്റ് ആയിരുന്നെന്നു പറയും ..നിനക്കത് ഇഷ്ടപ്പെടില്ലല്ലോ ... നീ സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ആളല്ലേ ... . ഈയിടെ അല്പം പാട്ടൊക്കെ കൂടുതലാ അല്ലാതെ കുഴപ്പമൊന്നും അതുകൊണ്ടില്ല . ആൾ ഹരിയാനക്കാരൻ ആണ് . ഇവിടെയും അവർക്ക് കുറെ സ്ഥലം ഉണ്ട് . പാവം പണ്ടൊരു പെൺകുട്ടിയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . ആ പെൺകുട്ടി മലേറിയ ബാധിച്ചു മരണമടഞ്ഞു ...അന്ന് മുതലാണ് ആൾക്ക് ആ കുഴപ്പം ഉണ്ടായത് ..കുറച്ചു നാൾഹോസ്പിറ്റലിലും ആയിരുന്നെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ....അയാളത് കൊണ്ട് എല്ലാം ഉപേക്ഷിച്ചു ഹിമാലയത്തിലേക്ക് ശെരിക്കുള്ള ഋഷിയാകാൻ പുറപ്പെട്ടതാ ഹ ഹ ഹ.. മൂന്നു സഹോദരിമാർക്ക് ആകെയുള്ള ആങ്ങളയാ ... അയാളുടെ 'അമ്മ പഞ്ചപാവം . മകനെന്നു വെച്ചാൽ ജീവനാണ് .. അത് പോലെ സഹോദരിമാർക്കും . പലപ്പോഴും പല സ്വഭാവമാ ആൾക്ക് . ആ 'അമ്മക്ക് അത്കൊണ്ട് വളരെ വിഷമം ആണ് . "''
കേട്ട് കഴിഞ്ഞപ്പോൾ ഷഹാനക്കതു വിശ്വസിക്കാൻ ആയില്ല . അത്രയും സുമുഖനായൊരു ചെറുപ്പക്കാരൻ . നല്ലപോലെ പാടുന്ന ആൾ ..അയാൾക്കങ്ങനെ ഒരു മുഖം ഉണ്ടെന്നു അവൾക്കൊരിക്കലും ഉൾക്കൊള്ളാൻ ആയില്ല . അയാളെ കുറിച്ച് കൂടുതലായറിയാൻ അവൾ ആഗ്രഹിച്ചു
അവിടെ നിന്ന് മടങ്ങുമ്പോൾ , രാവിലെ ആ മ്യുസിക് സെന്ററിൽ വെച്ച് കണ്ടപ്പോൾ ഉണ്ടായിരുന്ന ഋഷിയുടെ ദേഷ്യമുള്ള മുഖം ആയിരുന്നില്ല ..അൽപം മുൻപ് അവളോട് പുഞ്ചിരി തൂകി സംസാരിച്ച മുഖം ആയിരുന്നു മനസിലേക്ക് വന്നത്
, ആ
💬 Comments
View all comments